വിദ്യാർത്ഥികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് മുത്തൂറ്റ് ഫിനാൻസ്

കിറ്റ് നല്‍കിയത് കടൽക്ഷോഭം മൂലം ഉപജീവനമാർഗ്ഗം തടസ്സപ്പെടുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക്
വിദ്യാർത്ഥികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് മുത്തൂറ്റ് ഫിനാൻസ്
Published on

ചെല്ലാനം പഞ്ചായത്തിലെ ചെറിയകടവ് സെന്റ് ജോസഫ് എൽ.പി സ്കൂളിലെയും കണ്ണമാലി സെന്റ് ആന്റണി എൽ.പി.എസിലെയും വിദ്യാർത്ഥികൾക്ക് മുത്തൂറ്റ് ഫിനാൻസ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കടൽക്ഷോഭം മൂലം ഉപജീവനമാർഗ്ഗം തടസ്സപ്പെടുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്ത കുടുംബങ്ങളിലെ 220 വിദ്യാർത്ഥികൾക്കായാണ് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത്.

ദുരന്ത നിവാരണ പദ്ധതിയുടെ കീഴിലുള്ള സി.എസ്.ആർ സംരംഭത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. മുത്തൂറ്റ് ഫിനാൻസ് എറണാകുളം റീജിയണൽ മാനേജർ കെ.എസ്. വിനോദ് കുമാർ, സി.എസ്.ആർ അസിസ്റ്റന്റ് മാനേജർ ജാൻസൺ വർഗീസ്, കുമ്പളങ്ങി ബ്രാഞ്ച് മാനേജർ മാത്യു മത്തായി, തോപ്പുംപടി ബ്രാഞ്ച് മാനേജർ ധന്യ അനിൽ കുമാർ, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് കണ്ടന്റ് മാനേജർ പി.പത്മകുമാർ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ചെറിയകടവ് സെന്റ് ജോസഫ് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് മരിയ ഗൊരേറ്റി, കണ്ണമാലി സെന്റ് ആന്റണി എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ബ്രിജിറ്റ് മേരി, ചെല്ലാനം സെന്റ് മേരീസ് എൽ.പി സ്കൂൾ അദ്ധ്യാപകൻ ജോർജ് ജിനീഷ് തുടങ്ങിയർ സന്നിഹിതരായിരുന്നു.

Muthoot Finance distributes food kits to students affected by coastal damage in Chellanam under its CSR disaster relief program.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com