പരിസ്ഥിതി സംരക്ഷണത്തിന് മികച്ച പിന്തുണയുമായി മുത്തൂറ്റ് ഫിനാന്‍സ്, വനപരിരക്ഷ ശക്തിപ്പെടുത്തുന്നതിനായി വനം വകുപ്പിന് ഉപകരണങ്ങള്‍ കൈമാറി

വനപാലകര്‍ പലപ്പോഴും ഉയര്‍ന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്
Muthoot Finance provides equipment to the Forest Department
ഇടത്തുനിന്ന്: മാരിമുത്തു, ബ്രാഞ്ച് മാനേജർ, ആനമല ബ്രാഞ്ച്, മുത്തൂറ്റ് ഫിനാൻസ്; ആർ. സുജിത് ഐഎഫ്എസ്- ഡെപ്യൂട്ടി ഡയറക്ടർ, പറമ്പിക്കുളം ടൈഗർ റിസർവ്; ജാൻസൺ വർഗീസ്, സിഎസ്ആർ മാനേജർ, മുത്തൂറ്റ് ഫിനാൻസ്; ജിയോ ബേസിൽ പോൾ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ, പറമ്പിക്കുളം റേഞ്ച്; വിജിൻദേവ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ, ഒരുകൊമ്പൻ റേഞ്ച്; സുധിൻ ജെ.കെ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ, സുങ്കം റേഞ്ച് (ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കും ഫ്രണ്ട്‌ലൈൻ സ്റ്റാഫുകൾക്കും ഒപ്പം).
Published on

പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പറമ്പിക്കുളം കടുവാ സങ്കേതത്തിന് ക്യാമ്പിംഗ്, പട്രോളിംഗ് ഉപകരണങ്ങള്‍ നല്‍കി മുത്തൂറ്റ് ഫിനാന്‍സ്. അന്താരാഷ്ട്ര നിലവാരമുള്ള 200 വാട്ടര്‍-റെസിസ്റ്റന്റ് ബാക്ക്പാക്കുകളും 150 ജോഡി ട്രെക്കിങ് ഷൂസുകളുമാണ് വനം വകുപ്പിന് കൈമാറിയത്. ദൈര്‍ഘ്യമേറിയ പട്രോളിംഗിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനാണ് നടപടി. ഇതിലൂടെ ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് കൂടുതല്‍ സഞ്ചരിക്കാനും വന മേഖലകളില്‍ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്താനും സാധിക്കും. സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായാണ് മുത്തൂറ്റ് ഫിനാന്‍സ് ഉപകരണങ്ങള്‍ നല്‍കിയത്.

പാലക്കാട് ജില്ലയില്‍ 643.66 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പറമ്പിക്കുളം കടുവാ സങ്കേതം സ്ഥിതി ചെയ്യുന്നത്. വന്യമൃഗ വേട്ടയാടല്‍ പോലുള്ളവ തടയാനും വനാതിര്‍ത്തിയില്‍ ഉണ്ടാകുന്ന മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിലും വനം വകുപ്പ് ജീവനക്കാരുടെ പങ്ക് നിര്‍ണായകമാണ്. ഇവരുടെ ദൗത്യത്തിന് പിന്തുണ നല്‍കാന്‍ സാധിക്കുന്നതില്‍ അഭിമാനമുളളതായി മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് പറഞ്ഞു. വനസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വനപാലകര്‍ പലപ്പോഴും ഉയര്‍ന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ ശൃംഖലകളുടെ പ്രധാന ഭാഗമാണ് കടുവാ സങ്കേതം. പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഉപകരണങ്ങള്‍ കൈമാറിയത്.

മുത്തൂറ്റ് ഫിനാൻസ്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4,800 ത്തിലധികം ശാഖകളുളള കമ്പനി പ്രതിദിനം രണ്ട് ലക്ഷത്തിലധികം റീട്ടെയിൽ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. 2025 മാർച്ചില്‍ 5,201 കോടി രൂപയുടെ ലാഭമാണ് റിപ്പോർട്ട് ചെയ്തത്. വായ്പ ആസ്തികൾ ഒരു ലക്ഷം കോടി രൂപ പിന്നിടുകയെന്ന മികച്ച നേട്ടവും കമ്പനി സ്വന്തമാക്കിയിരുന്നു.

Muthoot Finance provides equipment to the Forest Department to strengthen forest conservation and security.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com