രാജ്യമെമ്പാടും പുതിയ 115 ബ്രാഞ്ചുകള്‍ തുറക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ്; ആര്‍.ബി.ഐ അനുമതിയില്‍ ഓഹരിവിലയില്‍ മുന്നേറ്റം

പുതിയ ശാഖകള്‍ക്ക് അനുമതി ലഭിച്ചെന്ന വാര്‍ത്ത മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ക്കും ഗുണംചെയ്തു
muthoot finance branch
Published on

മുത്തൂറ്റ് ഫിനാന്‍സിന് പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി. 115 പുതിയ ശാഖകള്‍ക്കാണ് ആര്‍.ബി.ഐ നിബന്ധനകളോടെ സമ്മതം നല്‍കിയിരിക്കുന്നത്. സ്വര്‍ണപണയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി കൃത്യമായ സുരക്ഷ സംവിധാനങ്ങളൊരുക്കണമെന്നും ആര്‍.ബി.ഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡിസംബറില്‍ അവസാനിച്ച മൂന്നാംപാദത്തില്‍ ലാഭത്തില്‍ 32.7 ശതമാനം വര്‍ധനയോടെ 1,363 കോടി രൂപയിലേക്ക് ഉയര്‍ത്താന്‍ മുത്തൂറ്റ് ഫിനാന്‍സിന് സാധിച്ചിരുന്നു. മുന്‍വര്‍ഷം സമാനപാദത്തില്‍ ഇത് 1,027 കോടി രൂപയായിരുന്നു. പുതിയ ശാഖകള്‍ വരുന്നതിലേറെയും കേരളത്തിനു പുറത്തായിരിക്കുമെന്നാണ് സൂചന.

കൂടുതല്‍ ആളുകളും ബ്രാഞ്ചിലെത്തി സ്വര്‍ണവായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഈയൊരു മനോഭാവം മനസിലാക്കിയാണ് കൂടുതല്‍ ശാഖകള്‍ തുടങ്ങാനുള്ള പദ്ധതിയുമായി മുത്തൂറ്റ് ഫിനാന്‍സ് മുന്നോട്ടു പോകുന്നത്. 600ഓളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ ശാഖകള്‍ വരുന്നതോടെ സാധിക്കുമെന്നാണ്‌ കണക്കുകൂട്ടല്‍.

ഓഹരിവിലയിലും മുന്നേറ്റം

പുതിയ ശാഖകള്‍ക്ക് അനുമതി ലഭിച്ചെന്ന വാര്‍ത്ത മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ക്കും ഗുണംചെയ്തു. രാവിലെ 2,184 രൂപയിലായിരുന്നു ഓഹരി വ്യാപാരം തുടങ്ങിയത്. ഒരുഘട്ടത്തില്‍ മൂന്നുശതമാനം വരെ ഉയരാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ 65.38 ശതമാനം നേട്ടം സമ്മാനിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ക്ക് സാധിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com