വ്യാപാരികള്‍ക്ക് പ്രത്യേക സ്വര്‍ണ പണയ വായ്പയുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

വ്യാപാരികള്‍ക്കായി വ്യാപാര്‍ വികാസ് ഗോള്‍ഡ് ലോണ്‍ എന്ന പുതിയ സ്വര്‍ണ പണയ വായ്പ അവതരിപ്പിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. ഏഴു ദിവസം മുതല്‍ 12 മാസം വരെയാണ് വായ്പ കാലാവധി. തുക ഉപയോഗിച്ച ദിവസങ്ങള്‍ക്കു മാത്രമായിരിക്കും പലിശ ഈടാക്കുകയെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് അറിയിച്ചു.
ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഇല്ലാതെ മുന്‍കൂറായി പണമടയ്ക്കാനുള്ള സംവിധാനം, ക്രെഡിറ്റ് ഹിസ്റ്ററിയിലുള്ള (സിബില്‍ സ്‌കോര്‍) അയവ്, ആകര്‍ഷകമായ പലിശ നിരക്ക് എന്നിവ ഇതിന്റെ പ്രത്യേകതകളാണെന്നും അറിയിപ്പില്‍ പറയുന്നു. ഡിമിനിഷിങ് രീതിയിലാണ് ഈ പദ്ധതിയില്‍ പലിശ കണക്കാക്കുന്നത്. വ്യാപാരികളുടെ ബിസിനസിനു പിന്തുണ നല്‍കാനും വിപുലീകരിക്കാനും സാധ്യമാകുന്ന തരത്തില്‍ ആഭരണങ്ങള്‍ പണയപ്പെടുത്തി പരമാവധി വായ്പ നേടാന്‍ ഇതിലൂടെ സാധിക്കും.
വ്യാപാരികള്‍ക്ക് ബ്രാഞ്ചില്‍ എത്താതെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ മൊബൈല്‍ ആപ്പ് വഴി ഡിജിറ്റലായി തിരിച്ചടവ് നടത്താനുള്ള സൗകര്യവും വ്യാപാര്‍ വികാസ് ഗോള്‍ഡ് ലോണിലുണ്ട്. കൂടാതെ എപ്പോള്‍ വേണമെങ്കിലും എസ്.എം.എസ്, ആപ്പ് വഴി ലോണ്‍ തുക ടോപ്പ് അപ്പ് ചെയ്യാനും സാധിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
Related Articles
Next Story
Videos
Share it