മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നാലാം തലമുറയുടെ വരവ്

നാലാം തലമുറ നേതൃത്വത്തെ ബോര്‍ഡിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന്‌ ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ്
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നാലാം തലമുറയുടെ വരവ്
Published on

137 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നാലാം തലമുറ കടന്നു വരുന്നതായി കമ്പനി പ്രഖ്യാപിച്ചു. പുതുതലമുറയിലെ ടീന ജോര്‍ജ് മുത്തൂറ്റ്, തോമസ് മുത്തൂറ്റ് ജോണ്‍, സൂസന്ന മുത്തൂറ്റ് എന്നിവര്‍ യഥാക്രമം മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് തുടങ്ങിയവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ചുമതലയേറ്റു. റിതു ജോര്‍ജ്ജ് മുത്തൂറ്റ്, സൂസണ്‍ ജോണ്‍ മുത്തൂറ്റ് എന്നിവര്‍ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ചുമതലയേറ്റു.

മുത്തൂറ്റ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ ഡയറക്ടറായി ഹന്ന മുത്തൂറ്റ് ചുമതലയേല്‍ക്കും. യുകെയിലെ ബ്രൂക്ക് ഹൗസ് കോളജുമായുള്ള സഹകരണത്തോടെ ലോകോത്തര വിദ്യാഭ്യാസവും ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, വോളീബോള്‍ തുടങ്ങിയവയില്‍ മികച്ച പരിശീലനവും നല്‍കുന്നതാണ് സ്‌പോര്‍ട്‌സ് സ്‌കൂള്‍. ഭാവിയിലെ കായിക താരങ്ങള്‍ക്കായി കേംമ്പ്രിഡ്ജ് പാഠ്യപദ്ധതിയും ലഭ്യമാക്കും.

നാലാം തലമുറ നേതൃത്വത്തെ ബോര്‍ഡിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ടെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റേയും മുത്തൂറ്റ് ഫിന്‍കോര്‍പിന്റെയും ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തില്‍ സ്ഥാപനത്തിനു പുറത്തു പ്രവര്‍ത്തിച്ചും അതിനു ശേഷം മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ അടിസ്ഥാനപരമായ ചുമതലകള്‍ നിര്‍വഹിച്ചും അവര്‍ മൂല്യമേറിയ അനുഭവ സമ്പത്താണ് കരസ്ഥമാക്കിയത്. നവീനമായ ആശയങ്ങളുമായി ഗ്രൂപ്പിനെ കൂടുതല്‍ ഉയരങ്ങളിലേക്കു കൊണ്ടു പോകാന്‍ പുതുതലമുറയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ തലത്തില്‍ 5,200 ബ്രാഞ്ചുകളും 40,000ത്തില്‍പരം ജീവനക്കാരും ഉള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്, റിയാല്‍റ്റി, ഐടി തുടങ്ങിയ മേഖലകളില്‍ സജീവമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com