
ഹോളോഗ്രാം ഇല്ലെങ്കില്‍ അന്തര്‍ദേശീയ ഉപയോഗത്തിന് ഡ്രൈവിംഗ് ലൈസന്‍സ് സാധുവല്ല എന്ന തെറ്റായ പ്രചരണം വ്യാപകമാണ്. ഇത് തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഡിജിറ്റല്‍ ലൈസന്‍സ് ഫോണില്‍ തന്നെ സൂക്ഷിക്കാവുന്നതാണ്. പോലീസോ പരിശോധനാ ഏജന്‍സികളോ ചോദിച്ചാല്‍ ഇത് കാണിച്ചാല്‍ മതിയാകുമെന്നും എം.വി.ഡി വ്യക്തമാക്കുന്നു.
കാര്‍ഡ് രൂപത്തില്‍ തന്നെ ലൈസന്‍സ് ആവശ്യമാണ് എങ്കില്‍ തൊട്ടടുത്തുളള അക്ഷയ കേന്ദ്രത്തില്‍ നിന്ന് 110 രൂപ നിരക്കില്‍ ചെയ്ത് ലഭിക്കുന്നതാണ്. ഡിജിറ്റല്‍ ലൈസന്‍സില്‍ ഒരു ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കും. ഈ ക്യു.ആര്‍ കോഡ് അന്തര്‍ദേശീയമായി എവിടെ നിന്ന് സ്കാന്‍ ചെയ്താലും മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക സൈറ്റിലേക്ക് പോയി, ലൈസന്‍സിന്റെ ആധികാരികത ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സമൂഹ മാധ്യമത്തില്‍ അറിയിച്ചു.
ഡ്രൈവിംഗ് ലൈസന്‍സും ആര്‍.സി ബുക്കും പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ പരിവാഹന്‍ വെബ്സൈറ്റില്‍ പ്രവേശിച്ച് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് വ്യക്തമാക്കുന്ന ട്യൂട്ടോറിയില്‍ വീഡിയോയും എം.വി.ഡി പങ്കുവെച്ചു.
ആദ്യം parivahan.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക. ഓണ്‍ലൈന്‍ സര്‍വീസസ് (Online Services) എന്ന മെനുവില്‍ പ്രവേശിച്ച് Vehicle Related Services ല്‍ സംസ്ഥാനം (ഉദാഹരണമായി കേരളം) തിരഞ്ഞെടുക്കുക. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കി പേജിന്റെ താഴെ കാണുന്ന ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കി തുടരുക (Proceed) ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ ഡൗണ്‍ലോഡ് ഡോക്യുമെന്റ് (Download Document) എന്ന സെക്ഷനില്‍ പോയി പ്രിന്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
തുടര്‍ന്ന് വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കി ചേസിസ് നമ്പറിന്റെ അഞ്ച് അക്കങ്ങള്‍ രേഖപ്പെടുത്തി വാലിഡേറ്റ് ഇന്‍ഫര്‍മേഷന്‍ എന്ന ഭാഗം സെലക്ട് ചെയ്ത് താഴെ കാണുന്ന ബോക്സില്‍ ചെക്ക് ചെയ്ത് ഒ.ടി.പി ജനറേറ്റ് ചെയ്യുക. എന്‍ടര്‍ ഒ.ടി.പി (Enter OTP) എന്ന ഭാഗത്ത് രജിസ്ട്രേഷന്‍ നമ്പറിനൊപ്പം ചേര്‍ത്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ വരുന്ന ഒ.ടി.പി നല്‍കി Show Details എന്ന ഭാഗം ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്ന സ്ക്രീനില്‍ താങ്കളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് (RC) കാണാവുന്നതാണ്. ഇത് PDF ആയി സേവ് ചെയ്യാനും പ്രിന്റ് ചെയ്യാനും സാധിക്കും.
parivahan.gov.in എന്ന വെബ്സൈറ്റില്‍ കയറി മുകളില്‍ ഇടതുവശത്തായി കാണുന്ന മൂന്ന് വരകളില്‍ ക്ലിക്ക് ചെയ്ത് Driving License Related Services തിരഞ്ഞെടുക്കുക. തുടര്‍ന്ന് കാണുന്ന പേജില്‍ മുകളിലായി Change State എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് Select State Name എന്നതില്‍ ക്ലിക്ക് ചെയ്ത് Kerala എന്നത് തിരഞ്ഞെടുക്കുക. മറ്റൊരു പേജ് ഓപ്പണ്‍ ആകുന്നതാണ്. അതില്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് ഡൈവിംഗ് ലൈസന്‍സ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പുതിയതായി ഓപ്പണ്‍ ആകുന്ന പേജില്‍ ആപ്ലിക്കേഷന്‍ നമ്പര്‍ എന്‍ടര്‍ ചെയ്യാനുളള കോളം കാണാന്‍ സാധിക്കും. ഉപയോക്താവിന് ലഭിച്ചിരിക്കുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ ടൈപ്പ് ചെയ്ത് തൊട്ടു താഴെയുളള Date of Birth എന്‍ടര്‍ ചെയ്യാനുളള കോളം ഫില്‍ ചെയ്യുക. തുടര്‍ന്ന് സബ്മിറ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതിനു ശേഷം ഓപ്പണ്‍ ആകുന്ന പേജില്‍ സെലക്ട് പ്രിന്റ് ഓപ്ഷന്‍ എന്നതിന് താഴെ PVC Card എന്നത് ക്ലിക്ക് ചെയ്ത് ആക്ടീവ് ആക്കുക.
സാരഥിയില്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുമ്പോള്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ആറക്ക ഒ.ടി.പി ലഭിക്കുന്നതാണ്. മൊബൈലില്‍ ഒ.ടി.പി ലഭിക്കുന്നത് വരെ പേജ് റിഫ്രഷ് ചെയ്യാനോ ബാക്ക് പോകാനോ ശ്രമിക്കരുത്. ഒ.ടി.പി നല്‍കിയ ശേഷം DL Print എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. മറ്റൊരു പേജ് ഓപ്പണ്‍ ആയി ഡൗണ്‍ലോഡ് എന്ന് കാണാന്‍ സാധിക്കും. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ PDF രൂപത്തില്‍ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഡൗണ്‍ലോഡ് ആയി ലഭിക്കുന്നതാണ്. മൊബൈലില്‍ PDF ഡോക്യുമെന്റ് റീഡ് ചെയ്യാനുളള സോഫ്റ്റ്‌വെയർ ഉണ്ടെന്ന് ഉറപ്പു വരുത്തുന്നത് നല്ലതാണ്.
MVD clarifies hologram not required on digital driving license; releases tutorial for license and RC download.
Read DhanamOnline in English
Subscribe to Dhanam Magazine