ഫ്രാഞ്ചൈസി ബിസിനസില്‍ മികവ്: നാച്ചുറല്‍സിന് ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ്

ഫ്രാഞ്ചൈസ് ഇന്ത്യ ഷോയിലാണ് അവാര്‍ഡ് സമ്മാനിച്ചത്
ഫ്രാഞ്ചൈസി ബിസിനസില്‍ മികവ്: നാച്ചുറല്‍സിന് ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ്
Published on

ന്യൂഡല്‍ഹിയില്‍ നടന്ന ഫ്രാഞ്ചൈസ് ഇന്ത്യ ഷോയില്‍ ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ് നേടി പ്രമുഖ ബ്യൂട്ടി ബ്രാന്‍ഡ് ആയ നാച്ചുറല്‍സ്. ഡല്‍ഹിയില്‍ നടന്ന ഫ്രാഞ്ചൈസ് ഇന്ത്യന്‍ ഷോയില്‍ സഹസ്ഥാപകന്‍ സി കെ കുമാരവേല്‍, ബ്രാന്‍ഡ് മെന്റർ ആകാശ് രാജ,  ബിസിനസ് ഡെവലപ്മെന്റ് & ട്രെയിനിംഗ് ഇന്ത്യ മേധാവി- ഡോ.ചാക്കോച്ചന്‍ മത്തായി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഫ്രാഞ്ചൈസി പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ ആയി ഡോ. ചാക്കോച്ചന്‍ മത്തായിക്ക് പ്രത്യേക പുരസ്‌കാരും ലഭിച്ചു.

ഒരു ഫ്രാഞ്ചൈസിയുമായി ആരംഭിച്ച നാച്ചുറല്‍സിന് ഇന്ത്യയുടെ 20 സംസ്ഥാനങ്ങളിലായി പടര്‍ന്നു പന്തലിക്കാനും 700 ലധികം ശാഖകളിലായി ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കാനും ഇതിനോടകം കഴിഞ്ഞു. കേരളത്തില്‍ ചെറിയ പട്ടണങ്ങളിലേക്ക് നാച്ചുറല്‍സ് ബ്രാന്‍ഡ് വ്യാപിപ്പിക്കലാണ് ഈ സാമ്പത്തിക വര്‍ഷം പ്രധാന ഊന്നല്‍ നല്‍കുന്നത്.

22 വര്‍ഷത്തെ പാരമ്പര്യവും ഉപഭോക്താക്കളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താത്ത കരുത്തരായ ഫ്രാഞ്ചൈസികളുമാണ് ബ്രാന്‍ഡിന്റെ മുതല്‍ക്കൂട്ട്. ബ്യൂട്ടി, ഹെല്‍ത്ത് ഉല്‍പ്പന്നനിരയ്ക്കു പുറമെ നാച്ചുറല്‍ സ്‌കൂള്‍ ഓഫ് മേക്കപ്പ് എന്ന പേരില്‍ ബ്യൂട്ടി ആന്‍ഡ് മേക്ക് ഓവര്‍ ട്രെയ്നിംഗ് അക്കാദമിയും ആരോഗ്യസംരക്ഷണത്തിലൂന്നിയ സൗന്ദര്യ സംരക്ഷണത്തിന് നാച്ചുറല്‍ ആയുര്‍ എന്ന വിഭാഗവും നാച്ചുറല്‍സിന്റെ ബിസിനസ് ഡെവലപ്മെന്റിന് ശക്തി പകരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com