കുടുംബ ബിസിനസ് വളരാന്‍ വേണ്ടത് മനോഭാവമാറ്റം; ഫാമിലി ബിസിനസില്‍ മുന്നേറാന്‍ നവാസ് മീരാന്റെ ഉപദേശം

എല്ലാ കാര്യങ്ങളിലും സുതാര്യമായിരിക്കുന്നത് ഫാമിലി ബിസിനസിന് ഗുണം ചെയ്യുമെന്നും നവാസ് മീരാന്‍ പറഞ്ഞു.
കുടുംബ ബിസിനസ് വളരാന്‍ വേണ്ടത് മനോഭാവമാറ്റം; ഫാമിലി ബിസിനസില്‍ മുന്നേറാന്‍ നവാസ് മീരാന്റെ ഉപദേശം
Published on

കുടുംബ ബിസിനസിനെ പുതിയ തലങ്ങളിലേക്ക് നയിക്കാന്‍ സ്വാതന്ത്രമെന്നത് പ്രധാനപ്പെട്ട ഘടകമെന്ന് ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ധനം ബിസിനസ് മീഡിയ ഫാമിലി ബിസിനസ് കോണ്‍ക്ലേവില്‍ ഫയര്‍ ചാറ്റ് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും നയിക്കുകയ എന്ന മനോഭാവമായിരിക്കരുത് ഒരു സംരംഭകനെ നയിക്കേണ്ടത്.

നിക്ഷേപകര്‍ വരുമ്പോള്‍ മാത്രമല്ല എല്ലാ സമയത്തും ഫാമിലി ബിസിനസില്‍ സ്വാതന്ത്രം പ്രധാനപ്പെട്ട ഘടകമാണ്. ഫാമിലി ബിസിനസിലെ കുടുംബാംഗങ്ങള്‍ക്ക് സ്വാതന്ത്രം നല്കുകയെന്നത് പ്രധാനപ്പെട്ടതാണ്. കുടുംബ ബിസിനസ് മറ്റൊരു തലത്തിലേക്ക് വളരാന്‍ വേണ്ടത് ഇത്തരത്തിലൊരു മനോഭാവ മാറ്റമാണ്.

പുറത്തു നിന്നുള്ള നിക്ഷേപകര്‍ വരുമ്പോള്‍ അവര്‍ നമ്മളോട് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കും. അത് അവര്‍ നമ്മളെ ചോദ്യം ചെയ്യുന്നതാണെന്ന് കരുതേണ്ടതില്ല. അവരുടെ സംശയങ്ങള്‍ ചോദിക്കുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈഗോ തോന്നേണ്ട കാര്യമില്ലെന്നും നവാസ് മീരാന്‍ പറയുന്നു.

ഐഐഎം അഹമ്മദാബാദിലോ മറ്റ് പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നോ കുടുംബ ബിസിനസിനെ നയിക്കാനെത്തുന്നവരെ അവരുടെ സ്വാതന്ത്രത്തിന് വിടണം. നമ്മള്‍ പറയുന്നത് ചെയ്യാന്‍ ഇവരെ നിയമിക്കുന്നത് കാര്യമായ ഗുണം ചെയ്യില്ല. അവരുടെ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്കണം. എല്ലാ കാര്യങ്ങളിലും സുതാര്യമായിരിക്കുന്നത് ഫാമിലി ബിസിനസിന് ഗുണം ചെയ്യുമെന്നും നവാസ് മീരാന്‍ പറഞ്ഞു.

നിയന്ത്രണം എന്നുപറയുന്നതാണ് ഏതൊരു സ്ഥാപനത്തിന്റെയും പരാജയത്തിന്റെ കാരണം. ഫാമിലി ബിസിനസില്‍ ചില കാര്യങ്ങള്‍ മാറ്റിയെടുക്കല്‍ വലിയ പാടാണെന്നും ഈസ്റ്റേണിന്റെ ലോഗോ മാറ്റത്തെ ഉദാഹരണമാക്കി അദ്ദേഹം പറഞ്ഞു.

ധനം ബിസിനസ് മീഡിയ സംഘടിപ്പിച്ച രണ്ടാമത് ഫാമിലി ബിസിനസ് കോണ്‍ക്ലേവ് ബിസിനസ് ലോകത്തെ പ്രമുഖരുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി മാറി. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി സംരംഭകര്‍ കോണ്‍ക്ലേവിന്റെ ഭാഗമായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com