
ആധുനിക ലോകത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് നയാര എനര്‍ജി. റിഫൈനിംഗ് മുതല്‍ റീറ്റെയ്ല്‍ വരെ വ്യാപിച്ചു കിടക്കുന്ന നയാരയുടെ പ്രവര്‍ത്തനം ഊര്‍ജ, പെട്രോ കെമിക്കല്‍ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ക്ക് ഇന്ധനം പകരുന്ന നയാര, വാഡിനാര്‍ റിഫൈനറി എന്ന രാജ്യത്തെ രണ്ടാമത്തെ വലിയ സിംഗിള്‍ സൈറ്റ് റിഫൈനറിയുടെ ഉടമകളാണ്. പ്രതിവര്‍ഷം 20 ദശലക്ഷം മെട്രിക് ടണ്‍ (20 MMTPA) ആണ് ഈ റിഫൈനറിയുടെ ഉല്‍പ്പാദന ശേഷി. രാജ്യമെമ്പാടുമായി 6,500ലേറെ റീറ്റെയ്ല്‍ ഔട്ട്ലെറ്റുകള്‍ നയാരക്കുണ്ട്.
പെട്രോകെമിക്കല്‍സ് മേഖലയിലേക്ക് കടക്കുന്നതിനായി ഘട്ടംഘട്ടമായുള്ള ആസ്തി വികസനതന്ത്രങ്ങളാണ് നയാര സ്വീകരിച്ചിരിക്കുന്നത്. ക്രൂഡില്‍ നിന്ന് കെമിക്കല്‍സിലേക്കുള്ള യാത്രയാണത്. പ്രസാദ് കെ പണിക്കരാണ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍.
സമൂഹത്തിന്റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളും നയാര നടത്തിവരുന്നു. ആരോഗ്യം-പോഷകാഹാരം, വിദ്യാഭ്യാസം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധയൂന്നി ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള സുസ്ഥിര വികസന പദ്ധതികളും നയാര അവതരിപ്പിക്കുന്നു. തൊഴിലാളികള്‍, ഉപഭോക്താക്കള്‍, പാര്‍ട്ണര്‍മാര്‍, സമൂഹം തുടങ്ങി വലിയൊരു വിഭാഗത്തെ എപ്പോഴും ചേര്‍ത്തുപിടിക്കുക എന്ന നിലപാടാണ് നയാരയുടേത്.
Read DhanamOnline in English
Subscribe to Dhanam Magazine