₹250 കോടി നിക്ഷേപം, 300ലധികം പേര്‍ക്ക് തൊഴിലവസരം; വെയര്‍ഹൗസിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആലുവയില്‍ പ്രവര്‍ത്തനം തുടങ്ങി

250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്.
എന്‍ഡിആര്‍ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയര്‍ഹൗസിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം മന്ത്രി പി. രാജീവ്  നിര്‍വഹിക്കുന്നു.
എന്‍ഡിആര്‍ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയര്‍ഹൗസിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു.
Published on

പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്‌സ് സേവനദാതാക്കളായ എന്‍.ഡി.ആര്‍. വെയര്‍ഹൗസിംഗിന്റെ പുതിയ വെയര്‍ഹൗസിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആലുവ ചുണങ്ങംവേലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എന്‍.ഡി.ആര്‍. ഗ്രൂപ്പിന് കീഴിലുള്ള എന്‍.ഡി.ആര്‍. സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു.

250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ പ്രദേശത്തെ മുന്നൂറോളം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബുകളില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എന്‍.ഡി.ആര്‍. ആലുവയില്‍ പ്രവര്‍ത്തനം വിപുലീകരിച്ചത്. എഫ്.എം.സി.ജി, ഇ-കൊമേഴ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഭരണ-വിതരണ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും.

NDR Warehousing launches a ₹250 crore warehousing and industrial park in Aluva, Kerala, expected to generate over 300 jobs and strengthen regional logistics infrastructure

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com