
രാജ്യത്തെ പ്രമുഖ ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യ വികസന കമ്പനിയായ എന്‍.ഡി.ആര്‍ വെയര്‍ഹൗസിംഗ് കേരളത്തിലേക്ക്. ഇന്‍വെസ്റ്റ് കേരളയില്‍ പങ്കെടുത്ത് കേരളത്തില്‍ നിക്ഷേപം നടത്താന്‍ കമ്പനി താല്പര്യം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലേക്ക് കമ്പനി നിക്ഷേപവുമായി എത്തുന്നത്.
ആലുവയില്‍ 16 ഏക്കര്‍ സ്ഥലത്ത് കമ്പനി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്‍.ഡി.ആര്‍ സ്റ്റോര്‍വെല്‍ വെയര്‍ഹൗസിംഗ് എല്‍.എല്‍.പി (എട്ട് ഏക്കര്‍), എന്‍.ഡി.ആര്‍ സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് (8.39 ഏക്കര്‍) എന്നീ ഉപകമ്പനികള്‍ വഴിയാണ് സ്ഥലം ഏറ്റെടുത്തത്. വ്യവസായമന്ത്രി പി. രാജീവ് ആലുവയിലെ സ്ഥലം സന്ദര്‍ശിച്ച് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി.
മഹാരാഷ്ട്ര, കര്‍ണാടക, ബംഗാള്‍, ഗോവ തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും കമ്പനിക്ക് വെയര്‍ഹൗസുകളുണ്ട്. ഈ സാമ്പത്തികവര്‍ഷം കമ്പനി 250 കോടി രൂപ നിക്ഷേപിക്കും. സെമിഫുള്‍ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഒരുക്കും. ചരക്കിന്റെയും ശേഖരത്തിന്റെയും വിനിയോഗത്തിനായി നൂതനമായ സംവിധാനങ്ങള്‍ ഒരുക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ തന്ത്രപരമായ സ്ഥാനം, വര്‍ദ്ധിച്ചുവരുന്ന ഉപഭോഗം, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ വെയര്‍ഹൗസിംഗ് മേഖലയിലെ പ്രധാന വിപണിയായി സംസ്ഥാനത്തെ മാറ്റുമെന്ന് എന്‍.ഡി.ആര്‍ വെയര്‍ഹൗസിംഗ് സി.ഇ.ഒ രാജ് ശ്രീനിവാസന്‍ പറഞ്ഞു.
വ്യവസായമന്ത്രി പി. രാജീവ് ആലുവയിലെ സ്ഥലം സന്ദര്‍ശിച്ച് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. ഉയര്‍ന്ന നിലവാരമുള്ള നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനും വ്യാവസായിക വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനും സര്‍ക്കാര്‍ നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ഇത് ഉദാഹരണമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Read DhanamOnline in English
Subscribe to Dhanam Magazine