നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എന്‍. ജഹാന്‍ഗീറിന് റോട്ടറി ക്ലബ് കൊച്ചിന്‍ ടെക്നോപോളിസിന്റെ വൊക്കേഷണല്‍ എക്സലന്‍സ് പുരസ്‌കാരം ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. എന്‍. സുന്ദരവടിവേലു സമ്മാനിക്കുന്നു.
നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എന്‍. ജഹാന്‍ഗീറിന് റോട്ടറി ക്ലബ് കൊച്ചിന്‍ ടെക്നോപോളിസിന്റെ വൊക്കേഷണല്‍ എക്സലന്‍സ് പുരസ്‌കാരം ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. എന്‍. സുന്ദരവടിവേലു സമ്മാനിക്കുന്നു.

നെസ്റ്റ് ഗ്രൂപ്പ് എംഡി ഡോ. എന്‍ ജഹാന്‍ഗീറിന് റോട്ടറി വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം

നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സാമൂഹിക മാറ്റങ്ങള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്
Published on

നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എന്‍ ജഹാന്‍ഗീറിന് കൊച്ചിന്‍ ടെക്‌നോപോളിസിന്റെ റോട്ടറി വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു. കളമശേരി സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെണ്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ റോട്ടറി ഡിസ്ട്രിക് ഗവര്‍ണ്ണര്‍ അഡ്വ. എന്‍. സുന്ദര വടിവേലുവില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി.

സാമൂഹിക മാറ്റത്തിനുതകുന്ന തരത്തില്‍ നെസ്റ്റ് ഗ്രൂപ്പിനെ നയിക്കുകയും അതിലൂടെ അനേകായിരം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി നടത്തിയ സേവനങ്ങള്‍ മാനിച്ചാണ് പുരസ്‌കാരമെന്ന് സുന്ദരവടിവേലു പറഞ്ഞു. റോട്ടറിയുടെ ഹോണററി മെമ്പര്‍ഷിപ്പും റോട്ടറി ഇന്റര്‍നാഷണല്‍ മെമ്പര്‍ഷിപ്പും ഡോ. എന്‍. ജഹാന്‍ഗിറിനു കൈമാറി. റോട്ടറി നിയുക്ത ഗവര്‍ണര്‍  ഡോ. ജി.എന്‍ രമേശ്, റോട്ടറി ഗവര്‍ണര്‍ ജോഷി ചാക്കോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com