ഇനിയൊരു പ്രഷര്‍കുക്കര്‍ ഈ പേരില്‍ ഇറങ്ങില്ല; കാരണം പറഞ്ഞു തരും, നെസ്‌ലെ

സോഷ്യൽ മീഡിയ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെ ഒരു മാധ്യമത്തിലും മാഗിയുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല
Image courtesy: maggi
Image courtesy: maggi
Published on

പ്രശസ്ത നൂഡില്‍സ് ഉല്‍പ്പന്നമായ "മാഗി"യുടെ (Maggi) നിര്‍മ്മാതാക്കളായ നെസ്‌ലെ സമര്‍പ്പിച്ച ട്രേഡ് മാര്‍ക്ക് ലംഘനകേസ് ഒത്തുതീര്‍പ്പായി. "മാഗിസൺ" (Maggisun) എന്ന ബ്രാൻഡിന് കീഴിൽ പ്രഷര്‍കുക്കര്‍ അടക്കമുളള പാത്രങ്ങൾ നിർമ്മിക്കുന്ന കമ്പനിക്കെതിരെയാണ് നെസ്‌ലെ (Societe Des Produits Nestle SA) ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് നല്‍കിയത്.

നെസ്‌ലെയുടെ വ്യാപാരമുദ്രയായ "മാഗി"ക്ക് സമാനമായ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വില്‍പ്പനക്ക് എത്തിക്കില്ലെന്ന് പ്രതി ഭാഗമായ ശങ്കേശ്വർ യൂട്ടൻസിൽസ് & അപ്ലയൻസസ് പ്രൈവറ്റ് ലിമിറ്റഡ് ഉറപ്പുനല്‍കി. 2018 ലാണ് നെസ്‌ലെ മാഗിസണിന് എതിരെ കേസ് ഫയൽ ചെയ്തത്. പ്രിന്റ്, ഇലക്ട്രോണിക്, സോഷ്യൽ മീഡിയ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെയുള്ള ഒരു മാധ്യമത്തിലും മാഗിയുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിക്കില്ലെന്ന് ശങ്കേശ്വർ യൂട്ടൻസിൽസ് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പായത്.

ആഗോള ഭക്ഷ്യ-പാനീയ കമ്പനിയായ നെസ്‌ലെ 1947 ലാണ് മാഗി ബ്രാൻഡ് സ്വന്തമാക്കുന്നത്. മാഗിസൺ, മാഗി തുടങ്ങിയ പേരുകളില്‍ നിലവിലുളള പ്രഷർ കുക്കറുകള്‍ അടക്കമുളള മറ്റ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് ശങ്കേശ്വർ യൂട്ടൻസിൽസ് പിന്‍വലിക്കും. ഒത്തുതീർപ്പ് കരാർ പ്രകാരം പ്രതിഭാഗം നെസ്‌ലെയെ മാഗി എന്ന ട്രേഡ് മാര്‍ക്കിന്റെ ഉടമയായി അംഗീകരിക്കുകയും, അതിന്റെ എല്ലാ ട്രെഡ് മാര്‍ക്ക് രജിസ്ട്രേഷനുകളുടെയും സാധുത അംഗീകരിക്കുകയും ചെയ്തു.

Nestlé settles trademark violation case against utensil brand 'Maggisun' for imitating 'Maggi' branding.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com