പുതുതായി 4.03 ലക്ഷം കേസുകള്‍: ആകെ മരണം രണ്ടരലക്ഷത്തിലേക്ക്

24 മണിക്കൂറിനിടെ 4,092 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്
പുതുതായി 4.03 ലക്ഷം കേസുകള്‍:  ആകെ മരണം രണ്ടരലക്ഷത്തിലേക്ക്
Published on

രാജ്യത്തെ കോവിഡ് കേസുകള്‍ കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,03,738 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്. 4,091 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ ആകെ 2,42,362 പേര്‍ക്കാണ് കോവിഡ് കാരണം ജീവന്‍ നഷ്ടമായത്.

നിലവില്‍ 37,36,648 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കാണുന്നത്. ആകെ രോഗബാധിതരുടെ 16.76 ശതമാനമാണിത്. രാജ്യത്തിന്റെ ദേശീയ വീണ്ടെടുക്കല്‍ നിരക്ക് 82.15 ശതമാനമാണ്.

കോവിഡില്‍നിന്ന് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,83,17,404 ആയി ഉയര്‍ന്നു. ഇന്നലെ 3,86,444 രോഗികളാണ് സുഖം പ്രാപിച്ചത്. അതേസമയം രാജ്യത്തെ കോവിഡ് മരണ നിരക്ക് 1.09 ശതമാനമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

ഫീല്‍ഡിനെക്കുറിച്ച് അറിവില്ലാത്ത ഉടമകള്‍, ലക്ഷങ്ങള്‍ മുടക്കിയത് ഇന്റീരിയറിന് മാത്രം; കേരളത്തിലെ സലൂണ്‍ ബിസിനസിന്റെ യഥാര്‍ഥ വെല്ലുവിളികള്‍
ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകളുടെ അനധികൃത വില്‍പന വ്യാപകം; സംസ്ഥാനത്തിന് ₹200 കോടി നഷ്ടമെന്ന് വ്യാപാര സംഘടന
ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ 'ഡാര്‍ക്ക് പാറ്റേണ്‍'; ഇന്‍ഡിഗോയും സെപ്റ്റോയും ഫിസിക്സ് വാലയും ഉള്‍പ്പെടെ ഒന്‍പത് പ്ലാറ്റ്ഫോമുകള്‍ക്ക് പിഴ
Image : Arun Chittilappilly , Wonderla 
```html ```
logo
DhanamOnline
dhanamonline.com