2,000 ഏക്കറില്‍ ഗ്ലോബല്‍ സിറ്റി, രാമേശ്വരത്ത് പുതിയ വിമാനത്താവളം, വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് ബജറ്റ്

തെക്കൻ തമിഴ്‌നാട്ടിലേക്കുളള വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കാന്‍ വിമാനത്താവളം സഹായകരമാകും
mk stalin
Image courtesy: Canva, x.com/mkstalin
Published on

ചെന്നൈയ്ക്ക് സമീപം 2,000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഗ്ലോബല്‍ സിറ്റി നിര്‍മ്മിക്കുന്നു. 2025-26 ലെ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസുവാണ് ഇക്കാര്യം അറിയിച്ചത്.

ഏറ്റവും വേഗത്തില്‍ നഗരവൽക്കരണം സംഭവിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് ചെന്നൈ. പൊതുജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് നിലവിലുളള ചെന്നൈ നഗരം വികസിപ്പിക്കുക എന്നതിനേക്കാള്‍ പുതിയ നഗരം സ്ഥാപിക്കുകയാണ് മികച്ചതെന്ന നഗര ആസൂത്രണ വിദഗ്ധരുടെ നിര്‍ദേശം കണക്കിലെടുത്താണ് ഗ്ലോബല്‍ സിറ്റി നിര്‍മ്മിക്കുന്നത്.

ഐടി പാർക്കുകൾ, ഫിൻ-ടെക് വ്യാപാര മേഖലകൾ, ഗവേഷണ വികസന കേന്ദ്രങ്ങൾ, ഹൈടെക് കമ്പനികൾ, ബാങ്കിംഗ്, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, വ്യാപാര കേന്ദ്രങ്ങൾ, കോൺഫറൻസ് ഹാളുകൾ, പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ പുതിയ നഗരത്തിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഉയർന്ന വരുമാനക്കാർ, മധ്യവർഗക്കാർ, താഴ്ന്ന വരുമാനക്കാർ എന്നിവർക്കായി ബഹുനില റെസിഡൻഷ്യൽ കെട്ടിടങ്ങൾ നഗരത്തിൽ ഉണ്ടാകും.

രാമനാഥപുരം ജില്ലയിലെ രാമേശ്വരത്ത് പുതിയ വിമാനത്താവളം നിര്‍മ്മിക്കുമെന്നും തങ്കം തെന്നരസു പറഞ്ഞു. തെക്കൻ തമിഴ്‌നാട്ടിലേക്കുളള വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കുന്നതിന് ഇത് സഹായകരമാകുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളുടെ മൊത്തത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com