

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ്. അടുത്തയാഴ്ച മുതല്‍ എറണാകുളം-ബെംഗളൂരു റൂട്ടിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.
രാവിലെ 5.10ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50ന് എറണാകുളത്തെത്തും. 2.20ന് എറണാകുളത്തു നിന്ന് ആരംഭിച്ച് രാത്രി 11.00ന് ബെംഗളൂരുവില്‍ എത്തുകയും ചെയ്യും. കേരളത്തില്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാകും സ്റ്റോപ്പുകള്‍. കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റോപ്പുകള്‍.
ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഈ റൂട്ടില്‍ വന്ദേഭാരത് അനുവദിക്കുകയെന്നത്. നിരവധിയാളുകളാണ് സ്വകാര്യ ബസ് സര്‍വീസുകളെ ആകര്‍ഷിക്കുന്നത്. ബെംഗളൂരു-എറണാകുളം വന്ദേഭാരത് വരുന്നതോടെ ബസുകളുടെ കൊള്ള അവസാനിക്കുമെന്നാണ് പ്രതീക്ഷ.
ബുധനാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിലാകും പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക. ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന നഗരമാണ് ബെംഗളൂരു. അവിടേയ്ക്ക് കേരളത്തില്‍ നിന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്.
ഉത്സവകാലത്ത് ഈ റൂട്ടില്‍ ട്രെയിന്‍ ടിക്കറ്റ് മാസങ്ങള്‍ക്ക് മുമ്പേ തീരും. ബസുകളില്‍ തോന്നിയ രീതിയിലുള്ള നിരക്കായിരിക്കും അവധിക്കാലത്ത്. പുതിയ വന്ദേഭാരത് സര്‍വീസ് ബെംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും.
Read DhanamOnline in English
Subscribe to Dhanam Magazine