വിദേശ തൊഴിലാളികളുടെ മിനിമം വേതന വ്യവസ്ഥയിൽ മാറ്റവുമായി ന്യൂസിലാൻഡ്

ന്യൂസിലൻഡിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്ക് സന്തോഷ വാർത്തയുമായി രാജ്യം. വിദേശ തൊഴിലാളികളുടെ മിനിമം വേതന വ്യവസ്ഥ ഇമിഗ്രേഷൻ ന്യൂസിലാൻഡ് (INZ) ഉയർത്തി. ചില വീസകൾക്ക് യോഗ്യത നേടുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളമാണ് വേതന പരിധി.

പുതുക്കിയ നിയമ പ്രകാരം തൊഴിൽ വീസ അപേക്ഷകർ ഇപ്പോൾ മണിക്കൂറിൽ കുറഞ്ഞത് 31.61 ന്യൂസിലാൻഡ് ഡോളർ സമ്പാദിച്ചതായി തെളിയിക്കണം. മുമ്പ് ഇത് 29.66 ന്യൂസിലാൻഡ് ഡോളറായിരുന്നു. ഫെബ്രുവരി 28 മുതൽ വേതന വർധന പ്രാബല്യത്തിൽ വന്നു.

സ്കിൽഡ് മൈഗ്രൻ്റ് കാറ്റഗറി വീസ, ഗ്രീൻ ലിസ്റ്റ് സ്ട്രയ്റ്റ് ടു റെസിഡൻസ് വീസ, വർക് ടു റെസിഡൻസ് വീസ, പാരൻ്റ് കാറ്റഗറി റെസിഡൻസ് ക്ലാസ് വീസ തുടങ്ങിയ വീ സകൾക്ക് ഈ വേതന വർധന വ്യവസ്ഥ ബാധകമാണ്. അതേസമയം അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വീസ (AEWV) നിലവിലെ വേതന പരിധിയിൽ തുടരും.

Related Articles

Next Story

Videos

Share it