

നവംബര്‍ ആദ്യ ആഴ്ച കയറ്റുമതിയില്‍ 22.47 ശതമാനം വര്‍ധനവ്
നവംബര്‍ ആദ്യ ആഴ്ച രാജ്യത്തെ കയറ്റുമതിയില്‍ ഉണര്‍വ്. കൊറോണ ഭീതിയില്‍ ഏറെ പിന്നിലായി പോയ രാജ്യത്തെ കയറ്റുമതിയില്‍ 22. 47 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. മരുന്നുകള്‍, ജൂവല്‍റി, രത്നങ്ങള്‍, എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയിലാണ് കയറ്റുമതി വര്‍ധിച്ചിട്ടുള്ളത്. 5.51 ബില്യണ്‍ ഡോളറില്‍ നിന്ന് 6.75 ബില്യണ്‍ ഡോളറിലേക്കാണ് കയറ്റുമതി ഉയര്‍ന്നിട്ടുള്ളത്. ഇറക്കുമതിയിലും ഉണര്‍വ് രേഖപ്പെടുത്തിയിട്ടുണ്ട്. നവംബര്‍ ഒന്നുമുതല്‍ ഏഴ് വരെയുള്ള കാലയളവില്‍ 13. 64 ശതമാനം ഉയര്‍ന്ന് 8.19 ലക്ഷം കോടി ഡോളറില്‍ നിന്ന് 9.30 ലക്ഷം കോടി ഡോളറായി.
ധനകാര്യമേഖലയില്‍ പുതിയ സംരംഭം ആരംഭിച്ച് ഗോദ്റേജ് ഗ്രൂപ്പ്
ധനകാര്യ മേഖലയിലേക്ക് ചുവടുവെപ്പു നടത്തിയിരിക്കുകയാണ് ഗോദ്റേജ് ഗ്രൂപ്പ്. ഗോദ്റേജ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന പേരില്‍ ആരംഭിച്ച സംരംഭം ഹൗസിംഗ് ഫിനാന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും പ്രവര്‍ത്തിക്കുകയെന്ന് കന്പനി അറിയിച്ചു. ദീര്‍ഘകാല റീറ്റെയ്ല്‍ നിക്ഷേപങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്ന കന്പനി അടുത്ത മൂന്നു വര്‍ഷത്തില്‍ 10000 കോടിയുടെ ബാലന്‍സ് ഷീറ്റാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പര്‍ച്ചേസ് മാനേജേഴ്‌സ് സൂചിക 58.9 ആയി ഉയര്‍ന്നു
വ്യവസായിക മേഖലയില്‍ കഴിഞ്ഞമാസം മികച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതായി പര്‍ച്ചേസ് മാനേജേഴ്‌സ് സൂചിക (പിഎംഐ). സെപ്റ്റംബറില്‍ ഇത് 56.8 ആയിരുന്ന സൂചിക ഒക്ടോബറില്‍ 58.9 ആയി ഉയര്‍ന്നു. പിഎംഐ 50 ന് മുകളില്‍ പോയാല്‍ വളര്‍ച്ചയും അതിന് താഴെപ്പോയാല്‍ തളര്‍ച്ചയുമാണ് സൂചിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതും വിപണിയില്‍ ആവശ്യകത വര്‍ധിച്ചതും വ്യവസായിക മേഖലയ്ക്ക് കരുത്തു പകര്‍ന്നതായി ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേഴ്‌സ് മാനേജേഴ്‌സ് സൂചിക വ്യക്തമാക്കുന്നു.
എയര്‍ ഇന്ത്യ എക്സ് പ്രസിനെ ഇനി അലോക് സിംഗ് നയിക്കും
എയര്‍ ഇന്ത്യ എക്സ് പ്രസിന്‍റെ സിഇഓ ആയി അലോക് സിംഗ് ചുമതലയേറ്റു. എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനമാണ് എയര്‍ ഇന്ത്യ എക്സ് പ്രസ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യോമയാന ഉപദേശക കണ്‍സള്‍ട്ടന്‍സിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. 30 വര്‍ഷത്തോളം എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍ എന്നിവയിലും ഗള്‍ഫ് വിമാനക്കന്പനിയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞ് സ്വര്‍ണവില; അടുത്ത കാലത്തെ ഏറ്റവും വലിയ ഇടിവ്
സംസ്ഥാനത്ത് ചൊവ്വാഴ്ച വില ഒറ്റയടിയ്ക്ക് 1200 രൂപ കുറഞ്ഞ് സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37680 രൂപയാണ് വില. ഒരു ഗ്രാമിന് 4710 രൂപയാണ് നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണ് ഇന്നത്തേത്. കഴിഞ്ഞ രണ്ടര മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് ഇന്നലെ കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടന്നത്. പവന് 38,880 രൂപയായിരുന്നു ഇന്നലെ ഒരു പവന് വില. ഇതാണ് ഒറ്റയടിക്ക് താഴ്ന്നിട്ടുള്ളത്. വിലക്കുറവ് കേരളത്തിലെ റീറ്റെയ്ല്‍ വിപണിയിലും പ്രതിഫലിച്ചിട്ടുള്ളതായി പ്രമുഖ സ്വര്‍ണ വ്യാപാരികളായ മലബാര്‍ ഗോള്‍ഡ് കൊച്ചി സെയ്ല്‍സ് ടീം പറയുന്നു.
വിപണിയില്‍ മുന്നേറ്റം തുടരുന്നു; സെന്‍സെക്‌സ് 680 പോയ്ന്റ് ഉയര്‍ന്നു, ബാങ്ക് സൂചികകള്‍ തിളങ്ങി
തുടര്‍ച്ചയായ രണ്ടാം ദിനവും വിപണി ആവേശത്തില്‍. സെന്‍സ്‌ക്‌സ് 680.22 പോയ്ന്റ് ഉയര്‍ന്ന് 43,277.65 ലും നിഫ്റ്റി 170.05 പോയ്ന്റ് ഉയര്‍ന്ന് 12,631 ലും എത്തി. ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ ട്രയല്‍ ഡാറ്റകളും ആഗോള വിപണിയില്‍ നിന്നുള്ള സൂചനകളും സെന്‍സെക്‌സിനെ എക്കാലത്തെയും വലിയ ഉയര്‍ച്ചയില്‍ എത്തിച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന സൂചനകളും വിപണിയില്‍ പോസ്റ്റീവ് ട്രെന്‍ഡുണ്ടാക്കി.
കേരള ഓഹരികളുടെ പ്രകടനം
ഒരു ഡസണ്‍ കേരള ഓഹരികള്‍ മാത്രമാണ് ഇന്ന് നില മെച്ചപ്പെടുത്തിയത്. ബാങ്ക് സൂചികകള്‍ നേട്ടത്തിലായിരുന്നു. ഫെഡറല്‍ ബാങ്ക് ഓഹരി വില 5.12 ശതമാനവും ധനലക്ഷ്മി ബാങ്ക്് ഓഹരി 2.51 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 2.88 ശതമാനവും ഉയര്‍ന്നു. അപ്പോളോ ടയേഴ്‌സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ജിയോജിത്, ഇന്‍ഡിട്രേഡ്, കേരള ആയുര്‍വേദ, കെഎസ്ഇ, റബ്ഫില, വണ്ടര്‍ലാ എന്നിവയാണ് വില ഉയര്‍ന്ന മറ്റ് ഓഹരികള്‍.
ഇന്ത്യയില്‍ കോവിഡില്‍ നിന്നു മുക്തിനേടിയവര്‍ 79 ലക്ഷം കടന്നു
കോവിഡില്‍ നിന്നും മുക്തിനേടിയവര്‍ രാജ്യത്ത് 79 ലക്ഷം കടന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റിക്കവറി നിരക്കാണിതെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 51476 എന്നതായിരുന്നു കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ പ്രതിദിന റിക്കവറി നിരക്ക് . 8591730 ആണ് ഇന്നത്തെ കണക്കനുസരിച്ച് രാജ്യത്ത് ചികിത്സയിലുള്ളവര്‍.
കോവിഡ് അപ്‌ഡേറ്റ്‌സ് (10-11-2020)
കേരളത്തില്‍ ഇന്ന്
രോഗികള്‍: 6010 , ഇന്നലെ : 3,593
മരണം : 28, ഇന്നലെ : 22
ഇന്ത്യയില്‍ ഇതുവരെ :
രോഗികള്‍: 8,591,730, ഇന്നലെ : 8,553,657
മരണം : 127,059, ഇന്നലെ : 126,611
ലോകത്ത് ഇതുവരെ:
രോഗികള്‍: 50,913,976, ഇന്നലെ : 50,395,314
മരണം : 1,263,094, ഇന്നലെ : 1,256,179
Read DhanamOnline in English
Subscribe to Dhanam Magazine