ടെക്‌നോപാര്‍ക്കിന് തിലകക്കുറിയായി 'നയാഗ്ര' ഉയര്‍ന്നു; ലക്ഷ്യം ലോകോത്തര ഐ.ടി കമ്പനികള്‍

കേരളത്തിന്റെ ഐ.ടി ഹബ്ബായ ടെക്നോപാര്‍ക്കിന്റെ തിളക്കം കൂട്ടി 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 'നയാഗ്ര' എന്ന ആധുനിക ഓഫീസ് സമുച്ചയം. ടെക്നോപാര്‍ക്കിലെ എംബസി ടോറസ് ടെക്സോണിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ ആദ്യ ഓഫീസ് കെട്ടിടമാണ് നയാഗ്ര.

നയാഗ്രയ്ക്ക് 13 നിലകളാണുള്ളത്, ഏഴ് നിലകളിലായി 1,350 കാര്‍ പാര്‍ക്കിംഗ് സൗകര്യമുണ്ട്. വികസനത്തിന്റെ പുതിയ സാധ്യതകള്‍ തുറന്നുകൊണ്ട് നയാഗ്രയിലൂടെ ലോകോത്തര ഐ.ടി കമ്പനികള്‍ ഇവിടെയെത്തുമെന്നാണ് ടെക്നോപാര്‍ക്കിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതീക്ഷ.

സെന്‍ട്രം ഷോപ്പിംഗ് മാള്‍, നോണ്‍-സെസ് ഓഫീസ് കെട്ടിടം, ടോറസ് യോസെമൈറ്റ്, അസറ്റ് ഐഡന്റിറ്റി, ബിസിനസ് ഹോട്ടല്‍ എന്നിവയോടെ 5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുങ്ങുന്ന പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം. ഇവിടെ 11.45 ഏക്കര്‍ സ്ഥലത്തില്‍ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സും എംബസി ഗ്രൂപ്പും ചേര്‍ന്ന് 3 ദശലക്ഷം ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ എംബസി ടോറസ് ടെക് സോണ്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Also read:ഓഹരി പോലെ, റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാം വെറും ₹100 മുതല്‍; റീറ്റ്‌സ് നല്‍കും മികച്ച നേട്ടം

ഈ എംബസി ടോറസ് ടെക് സോണില്‍ വരുന്ന രണ്ട് കെട്ടിടങ്ങളിലൊന്നാണ് നയാഗ്ര. നയാഗ്രയില്‍ പ്രമുഖ ഐ.ടി കമ്പനികളും ഫോര്‍ച്യൂണ്‍ 100 കമ്പനികളും ദീര്‍ഘകാല ലീസ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും. നിലവില്‍ നയാഗ്രയുടെ 85 ശതമാനത്തിന്റേയും ലീസ് കരാര്‍ പൂര്‍ത്തിയായി. ഫുഡ് കോര്‍ട്ട്, ശിശുസംരക്ഷണ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളും നയാഗ്ര വാഗ്ദാനം ചെയ്യുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it