എന്‍ഐടിയുടെ ശാസ്ത്ര സാങ്കേതിക മേള 'തത്വ' ഇപ്രാവശ്യം മെറ്റാവേഴ്‌സില്‍; കേരളത്തില്‍ ഇതാദ്യം

കേരളത്തില്‍ ഇതാദ്യമായി മെറ്റാവേഴ്‌സില്‍ ഒരു സംഗമം നടക്കുന്നു. കോഴിക്കോട് എന്‍ഐടിയുടെ ശാസ്ത്ര സാങ്കേതിക മേളയായ 'തത്വ'21' ആണ് മെറ്റാവേഴ്‌സ് എന്ന വെര്‍ച്വല്‍ ലോകത്ത് നടക്കുന്നത്. ഓണ്‍ലൈന്‍ ത്രിമാന ലോകത്ത് നടക്കുന്ന മേളയില്‍, ഡിജിറ്റല്‍ അവതാറായാണ് ഓരോരുത്തരും പങ്കെടുക്കുക.

14 വ്യത്യസ്ത ഇവന്റുകളിലായി രണ്ടര ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് മണിയാണ് 'തത്വ'യിലൂടെ നല്‍കുന്നത്. കോഡിംഗ് മത്സരം, ഗെയ്മിംഗ് ഇവന്റ്‌സ്, മാനേജ്‌മെന്റ് ഇവന്റ്‌സ് തുടങ്ങി വ്യത്യസ്ത തലങ്ങളിലുള്ള ആസ്വാദനമായിരിക്കും 'തത്വ' ഒരുക്കുക. ഇവന്റ് ബ്ലൂപ്രിന്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റിസേര്‍ച്ച് പേപ്പറുകള്‍ അവതരിപ്പിക്കാനുമാവും. മലബാറിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റായ 'ഇന്റര്‍ഫേസി'നും തത്വ വേദിയാകും.
ഫെബ്രുവരി 11 മുതല്‍ 16 വരെയുള്ള ദിവസങ്ങൡലായി പ്രശസ്ത നൊബേല്‍ സമ്മാന ജേതാക്കള്‍ നയിക്കുന്ന ലക്ചറുകളുമുണ്ടാവും. 2011ലെ ഫിസിക്‌സ് നൊബേല്‍ ജേതാവായ ഡോ. ആദം റെയ്‌സ്, 2021ലെ ഫിസിക്‌സ് നൊബേല്‍ ജേതാവ് ഡോ. ഡേവിഡ് ജെ വൈന്‍ലാന്‍ഡ്, സ്റ്റാന്‍ഫഡ് പ്രൊഫസര്‍ ഡോ. തോമസ് കൈലത്ത്, ഫിന്നിഷ് സംരംഭക എവലിന്‍ മോറ, പ്രശസ്ത സംരംഭക യൂട്യൂബറായ ശാരിഖ് ശംസുദ്ദീന്‍, ബിനോയ് കലയില്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി വിവിധ സെഷനുകളില്‍ സംവദിക്കും. പ്രാവര്‍ത്തിക അറിവുകള്‍ നേടിയെടുക്കാനായി ഫെബ്രുവരി 15 മുതല്‍ 27 വരെയായി വര്‍ക്ക്‌ഷോപ്പ് സീരീസും നടക്കുന്നുണ്ട്. തത്വയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://tathva.org/ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it