നോക്ക്കൂലിക്കെതിരെയുള്ള പരാതികൾ വീണ്ടും!

തൊഴിലാളി യൂണിയനുകൾ നോക്ക് കൂലി അവശ്യപ്പെടുന്നെന്നും ഇതിനെ തുടർന്നുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ ടി കെ സുന്ദരേശൻ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടാണ് കോടതിയുടെ ചോദ്യമുയർന്നത്.ഹോട്ടൽ നിർമ്മാണം തുടങ്ങാനായി പുലമൺ പഞ്ചായത്തിൽ നിന്ന് അനുമതി ലഭിച്ചെങ്കിലും നോക്ക് കൂലി പ്രശ്നത്തിൽ പണി മുടങ്ങിയതായി ഹർജിയിൽ പറയുന്നു.

നോക്ക് കൂലിയുമായി ബന്ധപ്പെട്ട് നിരവധി പരാതി കൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായപ്പോഴാണ് 2018മെയ്‌ 1ന് നോക്ക് കൂലി നിരോധിച്ചു സർക്കാർ ഉത്തരവിറക്കിയത്. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമ വിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും എന്നായിരുന്നു ഉത്തരവിൽ ഉള്ളത്.ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഗാർഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാർഷികോല്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവയ്ക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ ജോലിക്ക് നിയോഗിക്കാമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.ഇതിന് വിരുദ്ധമായി സംഭവിക്കുകയാണെങ്കിൽ പോലീസ് നടപടി സ്വീകരിക്കും എന്നായിരുന്നു നിയമത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ ഇതൊന്നും ഇപ്പോഴും നടക്കുന്നില്ലന്നാണ് സംരംഭകരുടെ പരാതി. അധികൃതരോടെ പരാതിപ്പെട്ടാൽ വേണ്ടത്ര നടപടിയും എടുക്കാറില്ല. ഇതിന് പുറമെ ഭീഷണിയും ഉണ്ടാകാറുണ്ടന്ന് നെടുമങ്ങാടിലെ ഒരു റബ്ബർ സംരംഭകനായ വേണുക്കുട്ടൻ പറയുന്നു.നോക്ക് കൂലി ആവശ്യപ്പെട്ട് ഭീഷണി ഉണ്ടായപ്പോൾ അത് മാധ്യമ ങ്ങൾ ഏറ്റെടുത്തത് കൊണ്ടാണ് താൻ കഷ്ടിച്ച് ഇപ്പോൾ രക്ഷപ്പെട്ട് നിൽക്കുന്നതെന്ന് കഴക്കൂട്ടത്തെ പ്രവാസി സംരംഭകൻ നസീർ പറയുന്നു. മാധ്യമ വാർത്തകളെ തുടർന്ന് മുഖ്യമന്ത്രിവരെ ഇടപ്പെട്ടതിന് ശേഷമാണ് ഇപ്പോൾ ഒരു വിധത്തിൽ താൻ പിടിച്ചു നിൽക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഈ പറയുന്നതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ ആണെന്നും ഇങ്ങനെയുള്ള സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ നടപടി എടുക്കാറുണ്ടെന്നും സിഐടിയു യൂണിയൻ അംഗവും നേതാവുമായ രമേശ്‌ പറയുന്നു. പാർട്ടിയും നേതാക്കളും വളരെ ശ്രദ്ധയോടെയാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it