പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്സ്, എയര്‍ ഇന്ത്യ ധാരണ

പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്സ്, എയര്‍ ഇന്ത്യ ധാരണ
Published on

ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ

ഭൗതികശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതി നടത്തിപ്പിന്

നോര്‍ക്ക റൂട്ട്സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ കാര്‍ഗോ

വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടറും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.

വിദേശരാജ്യങ്ങളില്‍

മരണപ്പെട്ട് ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ മറ്റു സഹായം ലഭ്യമാകാത്ത

നിരാലംബര്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന ഭൗതികശരീരം നോര്‍ക്ക റൂട്ട്സിന്റെ

നിലവിലുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖേന വീടുകളില്‍ സൗജന്യമായി

എത്തിക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന

പ്രവാസി മലയാളികളുടെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പദ്ധതി

പ്രകാരം അപേക്ഷ സമര്‍പ്പിക്കാമെന്നും അപേക്ഷാ ഫോറവും വിശദ വിവരങ്ങളും

നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റില്‍ ലഭിക്കുമെന്നും നോര്‍ക്ക റൂട്ട്സ് ചീഫ്

എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പരുകളായ 1800 425 3939 (ഇന്ത്യയില്‍നിന്ന്), 00918802012345 (വിദേശത്തുനിന്ന് മിസ്ഡ് കോള്‍ സേവനം) എന്നിവയില്‍ ബന്ധപ്പെടാം.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com