കൊച്ചുവേളി ഇനി തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷന്‍

സംസ്ഥാനത്ത് എറണാകുളത്ത് മാത്രമാണ് സൗത്ത്, നോര്‍ത്ത് പേരില്‍ നിലവില്‍ സ്റ്റേഷനുകളുള്ളത്
കൊച്ചുവേളി ഇനി തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷന്‍
Published on

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ തെക്കും വടക്കുമായി കിടക്കുന്ന നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേര് തിരുവനന്തപുരം സൗത്ത്, നോര്‍ത്ത് എന്നാക്കും. കൊച്ചുവേളി നഗരത്തിനകത്തുള്ള സ്റ്റേഷനാണെന്ന് മറ്റ് സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് അറിയില്ലാത്തതിനാൽ ബുക്കിംഗ് താരതമ്യേന കുറവായിരുന്നു. ഇക്കാരണത്താലാണ് തിരുവനന്തപുരം പേരില്‍ തന്നെ നഗരത്തിലെ ഈ രണ്ട് റെയില്‍വെ സ്റ്റേഷനുകളുടെയും പേരു മാറ്റുന്നത്. 

വരുമാനം വര്‍ധിക്കും

സംസ്ഥാനത്ത് എറണാകുളത്ത് മാത്രമാണ് സൗത്ത്, നോര്‍ത്ത് പേരില്‍ നിലവില്‍ സ്റ്റേഷനുകളുള്ളത്. തിരുവനന്തപുരത്തു കൂടി സ്റ്റേഷന്‍ പേരുകള്‍ മാറുന്നതോടെ നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായി സെന്‍ട്രലിനു പുറമെ നോര്‍ത്തും സൗത്തും മാറും. ദീര്‍ഘദൂര സര്‍വിസുകള്‍ പുറപ്പെടുന്ന മൂന്നു സ്റ്റേഷനുകള്‍ ഇനി തിരുവനന്തപുരത്തുണ്ടാവും. തിരുവനന്തപുരം എന്ന പേര് ബ്രാന്‍ഡ് ചെയ്ത് സ്റ്റേഷനുകള്‍ നവീകരിക്കുന്നതോടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും. റെയില്‍വേയുടെ വരുമാനം വര്‍ധിക്കുകയും ചെയ്യും.

നേമം ടെര്‍മിനല്‍ പദ്ധതി

കൊച്ചുവേളിയിലേക്കുള്ള ട്രെയിനുകള്‍ തിരുവനന്തപുരം കടന്ന് നേമം വരെ നീട്ടാനും കൂടുതല്‍ യാത്രക്കാര്‍ക്കു പ്രയോജനം നല്‍കാനും ഇനി സാധിക്കും. തിരുവനന്തപുരത്തെ പ്ലാറ്റ്‌ഫോമുകളിലെ തിരക്കു കുറയ്ക്കാന്‍ ട്രെയിനുകള്‍ക്ക് നേമം വരെ റൂട്ട് വ്യാപിപ്പിക്കാനും കഴിയും. നേമം ടെര്‍മിനല്‍ പദ്ധതിയുടെ ആദ്യഘട്ടത്തിനായി 116.57 കോടി രൂപ അനുവദിച്ച് കഴിഞ്ഞ ദിവസം റെയില്‍വേ ഉത്തരവിറക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകളുടെ അനധികൃത വില്‍പന വ്യാപകം; സംസ്ഥാനത്തിന് ₹200 കോടി നഷ്ടമെന്ന് വ്യാപാര സംഘടന
ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ 'ഡാര്‍ക്ക് പാറ്റേണ്‍'; ഇന്‍ഡിഗോയും സെപ്റ്റോയും ഫിസിക്സ് വാലയും ഉള്‍പ്പെടെ ഒന്‍പത് പ്ലാറ്റ്ഫോമുകള്‍ക്ക് പിഴ
Image : Arun Chittilappilly , Wonderla 
ആഭരണങ്ങളില്‍ നിന്നും മാറി ചിന്തിച്ച് പുതുതലമുറ, നോട്ടം ഡിജിറ്റല്‍ നിക്ഷേപത്തില്‍; ഇന്ത്യന്‍ സ്വര്‍ണവിപണിയെ നയിക്കാന്‍ ജെന്‍ സീ
```html ```
logo
DhanamOnline
dhanamonline.com