ഓഹരി വിപണിക്ക് ഈ മാസം രണ്ട് അവധി കൂടി; 15ന് മാത്രമല്ല 20നും അടഞ്ഞു കിടക്കും

ഇന്ത്യന്‍ ഓഹരി വിപണികളായ ബി.എസ്.ഇ, എന്‍.എസ്.ഇയും ഈ മാസം 15,20 ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. നവംബര്‍ 15ന് ഗുരു നാനാക്ക് ജയന്തിയോട് അനുബന്ധിച്ചാണ് അവധി. മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നതാണ് 20ലെ അവധിക്ക് കാരണം. ബി.എസ്.ഇ, എന്‍.എസ്.ഇ ഹോളിഡേ കലണ്ടര്‍ പ്രകാരം നവംബറില്‍ രണ്ട് അവധിയായിരുന്നു ഉണ്ടായിരുന്നത്.
നവംബര്‍ ഒന്നിന് ദീപാവലി അവധിയായിരുന്നു ആദ്യത്തേത്. കലണ്ടര്‍ തയാറാക്കിയ സമയത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നില്ല. ശനിയും ഞായറും കൂടാതെ ഈ മാസം മൂന്നു ദിവസം വിപണിക്ക് ഇതോടെ അവധിയാകും. ഈ വര്‍ഷം 15 അവധികളാണ് ബി.എസ്.ഇ, എന്‍.എസ്.ഇ ഹോളിഡേ കലണ്ടര്‍പ്രകാരം ഉണ്ടായിരുന്നത്. ഈ വര്‍ഷത്തെ അവസാന അവധി ഡിസംബര്‍ 25നാണ്.
Related Articles
Next Story
Videos
Share it