ഇവൈ എന്റര്‍പ്രണര്‍ ഓഫ് ദി ഇയറായി ഫാല്‍ഗുനി നയാര്‍

നൈകയുടെ (Nykaa) സ്ഥാപകയും സിഇഒയുമായ ഫാല്‍ഗുനി നയാറിനെ (Falguni Nayar) 2021ലെ ഇവൈ (ernst & young ) എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തു. ബ്യൂട്ടി, ഫാഷന്‍ ഇ-റീട്ടെയില്‍ കമ്പനിയാണ് നൈക. കഴിഞ്ഞ വര്‍ഷം നവംബറില്‍ നൈകയുടെ മാതൃസ്ഥാപനം എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ് ലിമിറ്റണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതോടെ രാജ്യത്തെ ഏറ്റവും ധനികയായ വനിതാ സംരംഭകരില്‍ ഒരാളായി ഫാല്‍ഗുനി നയാര്‍ മാറിയിരുന്നു.

വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന, ഒരു വനിത നയിക്കുന്ന രാജ്യത്തെ ആദ്യ യുണീകോണ്‍ കമ്പനികൂടിയാണ് നൈക. ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിലെ ഏറ്റവും സമ്പന്നയായ പുതുമുഖമായും ഫാല്‍ഗുനി നയാര്‍ മാറിയിരുന്നു . ഫോബ്‌സ് real time net worth പട്ടിക പ്രകാരം 5.9 ബില്യണ്‍ ഡോളറാണ് ഫാല്‍ഗുനി നയാറുടെ ആസ്തി. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ &ടി) ഗ്രൂപ്പ് ചെയര്‍മാന്‍ എഎം നായികിനാണ് ഇവൈ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം.

1965-ല്‍ എല്‍ എല്‍ &ടിയില്‍ എത്തിയ എഎം നായിക്, 2003ല്‍ ആണ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് എത്തുന്നത്. എന്‍ജിനീയറിങ്, കണ്‍സ്ട്രക്ഷന്‍, ഊര്‍ജം, ധനകാര്യം, ഐടി എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനികളിലൊന്നായി എല്‍ &ടിയെ മാറ്റുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചതിനാണ് അവാര്‍ഡ്. ഇ-കൊമേഴ്‌സ് സ്ഥാപനം മീഷോയുടെ സ്ഥാപകരായ വിദിത് ആത്രേ, സഞ്ജീവ് എന്നിവര്‍ക്കാണ് സ്റ്റാര്‍ട്ട്-അപ്പ് വിഭാഗത്തിലെ പുരസ്‌കാരം. നിര്‍മാണ രംഗത്ത് ഡിക്‌സണ്‍ ടെക്‌നോളജീസ് സ്ഥാപകന്‍ സുനില്‍ വചാനി അര്‍ഹനായി. ഇന്നലെ നടന്ന ചടങ്ങില്‍ ഇവൈ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it