ശുചിത്വ മാലിന്യ സംസ്‌കരണത്തില്‍ കേരളത്തിന് ഒ.ഡി.എഫ് പ്ലസ് പദവി

ഖര, ദ്രവ മാലിന്യ സംസ്‌ക്കരണ രംഗത്ത് ഗ്രാമങ്ങളില്‍ മികച്ച ഇടപെടല്‍ നടത്തി വൃത്തിയും ശുചിത്വവുമുള്ള ഇടങ്ങളാക്കി മാറ്റുകയാണ് ഒ.ഡി.എഫ് പ്ലസിന്റെ ലക്ഷ്യം
Image:pr
Image:pr
Published on

സംസ്ഥാനത്തെ എല്ലാ വില്ലേജുകളും ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒ.ഡി.എഫ് പ്ലസ് (Open Defecation Free -ODF) നേടിയതോടെ ഒ.ഡി.എഫ് പ്ലസ് തിളക്കത്തില്‍ കേരളം. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഗ്രാമങ്ങളെ വിലയിരുത്തിയാണ് ഒ.ഡി.എഫ് പ്ലസ് പദവി നല്‍കുന്നത്. കേരളം കൂടാതെ കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കും ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചിട്ടുണ്ട്.

ശുചിത്വമുള്ള ഇടങ്ങളാക്കുക

കേന്ദ്ര കുടിവെള്ള ശുചിത്വ വകുപ്പിന്റെ വിലയിരുത്തല്‍ മാനദണ്ഡമനുസരിച്ച് എല്ലാ ഗ്രാമങ്ങളെയും ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ ഭൗതിക സൗകര്യങ്ങളുടെയും ശുചിത്വ നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന പ്രക്രിയയില്‍ ആണ് കേരളം ഒ.ഡി.എഫ് പ്ലസ് പദവി നേടിയത്. ഖര, ദ്രവ മാലിന്യ സംസ്‌ക്കരണ രംഗത്ത് ഗ്രാമങ്ങളില്‍ മികച്ച ഇടപെടല്‍ നടത്തി വൃത്തിയും ശുചിത്വവുമുള്ള ഇടങ്ങളാക്കി മാറ്റുകയാണ് ഒ.ഡി.എഫ് പ്ലസിന്റെ ലക്ഷ്യം.

നടപ്പിലാക്കിയവ

ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക, അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്ക് കൈമാറുക, വീടുകളിലെ ശുചിമുറി നിര്‍മ്മാണം, പൊതു ശൗചാലയ നിര്‍മ്മാണം തുടങ്ങിയവയാണ് പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തുകള്‍ നടപ്പിലാക്കിയത്.

മറ്റ് സംസ്ഥാനങ്ങളും

നിലവില്‍ സംസ്ഥാനത്തെ 1509 ഗ്രാമങ്ങളില്‍ 491 എണ്ണം ആസ്പയറിംഗ് വിഭാഗത്തിലും 48 എണ്ണം റൈസിംഗ് വിഭാഗത്തിലും 970 എണ്ണം മോഡല്‍ വിഭാഗത്തിലുമാണ് ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചത്. ശതമാന കണക്കില്‍ നിലവില്‍ ഏറ്റവും അധികം മോഡല്‍ വില്ലേജുകള്‍ ഉള്ള സംസ്ഥാനവും കേരളമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com