ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നു; കൊച്ചിയിൽ ഓഡോ ബിസിനസ് ഷോയുമായി ​ഗ്ലോബ്എക്സ്

നിലവിൽ ഓ‍‍ഡോവിന്റെ സിൽവർ പാർട്ണറായ ഗ്ലോബ്എക്സ്, കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ കമ്പനികളുടെ ബിസിനസ് പ്രവർത്തനങ്ങൾ ഡിജിറ്റൽവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള പ്രസ്ഥാനമാണ്
Globx And Odoo Business Show Kochi
Published on

ഇന്ത്യൻ വിപണിയിൽ ബിസിനസ് സാന്നിധ്യം ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ സാങ്കേതികവിദ്യാ സേവന ദാതാക്കളായ ഗ്ലോബ്എക്സ് (Globx), ഓഡോ ബിസിനസ് ഷോ (Odoo Business Show) സംഘടിപ്പിച്ചു. കൊച്ചിയിലെ ഹോളിഡേ-ഇൻ ഹോട്ടലിൽ വെച്ചായിരുന്നു ബിസിനസ് ഷോ നടന്നത്. ഡിജിറ്റൽ പരിവർത്തനത്തിലൂടെ ബിസിനസ് പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും വളർച്ചയും എങ്ങനെ വർധിപ്പിക്കാമെന്ന് ചർച്ച ചെയ്യുന്നതിനായി വിവിധ വ്യവസായ മേഖലയിൽ നിന്നുള്ള പ്രമുഖരും സംരംഭകരും പ്രൊഫഷണലുകളും ഈ പരിപാടിയിൽ പങ്കെടുത്തു.

കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്‌സ്, ഇൻവെന്ററി, പർച്ചേസിംഗ്, മാനുഫാക്ചറിംഗ്, വെബ്‌സൈറ്റ് മാനേജ്‌മെന്റ് തുടങ്ങിയ പ്രധാന ബിസിനസ് പ്രവർത്തനങ്ങളെ ഓഡോവിന്റെ സംയോജിത ബിസിനസ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി എങ്ങനെ ലളിതമാക്കാമെന്ന് പരിപാടിയിൽ വിശദീകരിച്ചു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ബിസിനസ് പ്രവർത്തനങ്ങളുടെ ശേഷിയും കാര്യക്ഷമതയും എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് ആഴത്തിലുള്ള വിവരങ്ങളും പരിപാടിയിൽ പങ്കുവെച്ചു.

ഓഡോയുടെ പ്രതിനിധി മനീഷ് ചൗധരി നടത്തിയ വിശദമായ പ്രസന്റേഷനും തുടർന്ന് ഗ്ലോബ്എക്സിന്റെ സി.ഇ.ഒ ആയ വിനയ് ദേവ് പരിപാടിയിൽ സന്നിഹിതരായവരുമായി സംവദിച്ചതും ബിസിനസ് ഷോയുടെ പ്രധാന ആകർഷണങ്ങളായി മാറി. കമ്പനിയുടെ ഡിജിറ്റൽ പരിവർത്തനത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ച അദ്ദേഹം പങ്കാളികളുടെ സംശയങ്ങൾക്ക് വിശ​ദമായ മറുപടിയും നൽകി. ഗ്ലോബ്എക്സിന്റെ ഇന്ത്യയിലെ മേധാവി ഷീബ ഷിജു ചടങ്ങിൽ പങ്കെടുത്തവർക്ക് കൃതജ്ഞത രേഖപ്പെടുത്തി.

നിലവിൽ ഓ‍‍ഡോവിന്റെ സിൽവർ പാർട്ണറായ ഗ്ലോബ്എക്സ്, കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ കമ്പനികളുടെ ബിസിനസ് പ്രവർത്തനങ്ങൾ ഡിജിറ്റൽവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള പ്രസ്ഥാനമാണ്. ആഗോളതലത്തിലുള്ള ഈ വിപുലമായ പരിചയസമ്പത്താണ് കമ്പനി ഇപ്പോൾ ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നത്. അതത് വ്യവസായങ്ങൾക്ക് അനുയോജ്യമായ അത്യാധുനിക സാങ്കേതിക സേവനങ്ങളും പരിഹാരങ്ങളും ലഭ്യമാക്കിക്കൊണ്ട് ബിസിനസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും നവീകരണത്തിലൂടെ സുസ്ഥിരമായ വളർച്ച കൈവരിക്കാനും കമ്പനികളെ സഹായിക്കുകയാണ് ഗ്ലോബ്എക്സ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com