'ആക്രി' വണ്ടി പൊളിക്കാന്‍ കേരളത്തില്‍ മൂന്നു കേന്ദ്രങ്ങള്‍; സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടികളില്‍

പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഉടമക്ക് 15 ശതമാനം വരെ നികുതിയിളവ്
'ആക്രി' വണ്ടി പൊളിക്കാന്‍ കേരളത്തില്‍ മൂന്നു കേന്ദ്രങ്ങള്‍; സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടികളില്‍
Published on

കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്നതിന് കേരളത്തില്‍ മൂന്നു കേന്ദ്രങ്ങള്‍. ഇത് തുടങ്ങുന്നതിന് മോട്ടോര്‍ വാഹനവകുപ്പ് ടെന്‍ഡര്‍ നടപടികളിലേക്ക്. സംസ്ഥാനത്തെ മൂന്നു സോണുകളായി തിരിച്ചാണ് അംഗീകൃത സെന്ററുകള്‍ ആരംഭിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ സൗത്ത് സോണില്‍. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകള്‍ സെന്‍ട്രല്‍ സോണില്‍. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ നോര്‍ത്ത് സോണില്‍.

കെഎസ്ആര്‍ടിസിയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബ്രത്ത് വെയ്റ്റും ചേര്‍ന്ന് തുടങ്ങുന്ന വാഹന പൊളിക്കല്‍ കേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് (സെന്‍ട്രല്‍ സോണ്‍) നിര്‍മിക്കുക. നോര്‍ത്ത് സോണിലും സൗത്ത് സോണിലും നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ക്കു വേണ്ടിയാണ് ടെന്‍ഡര്‍ ക്ഷണിക്കുക. വരുമാനത്തില്‍ നിന്ന് കൂടുതല്‍ വിഹിതം സര്‍ക്കാറുമായി പങ്കുവെക്കാന്‍ ധാരണയാകുന്ന കമ്പനിക്ക് ടെന്‍ഡര്‍ ലഭിക്കും.

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്രനയം അനുസരിച്ചാണ് സംസ്ഥാനങ്ങളില്‍ അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാണ് രജിസ്ട്രേഷന്‍ റദ്ദാക്കി വാഹനം പൊളിക്കുന്നത്. അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ വരുന്നതോടെ ഉടമയ്ക്ക് രേഖകള്‍ സഹിതം വാഹനം കൊടുക്കാം. ഉടന്‍ സാക്ഷ്യപത്രവും ലഭിക്കും. ഈ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ പുതിയ വാഹനങ്ങള്‍ക്കായി ഉടമക്ക് 10 മുതല്‍ 15 ശതമാനം വരെ നികുതി ഇളവ് ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com