

ഇത്തവണത്തെ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം ടി.ജി 434222 എന്ന ടിക്കറ്റിന്. വയനാട് ജില്ലയിലെ എ.എം ജിനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലി ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
ടി.ഡി 281025, ടി.ജെ 123040, ടി.ജെ 201260, ടി.ബി 749816, ടി.എച്ച് 111240, ടി.എച്ച് 612456, ടി.എച്ച് 378331, ടി.ഇ 349095, ടി.ഡി 519261,ടി.എച്ച് 714520, ടി.കെ 124175, ടി.ജെ 317658, ടി.എ 507676, ടി.എച്ച് 346533, ടി.ഇ 815670, ടി.ബി 220261, ടി.ജെ 676984, ടി.ഇ 340072, ടി.ഇ 488812, ടി.ജെ 432135 എന്നീ ടിക്കറ്റുകള്‍ക്ക് രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം ലഭിക്കും.
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബംപര്‍ തയ്യാറാക്കിയത്. 500 രൂപ വിലയുള്ള ടിക്കറ്റ് 71,41,508 എണ്ണമാണ് ഇന്ന് രാവിലെ 11 മണി വരെ വിറ്റത്. പാലക്കാട് ജില്ലയാണ് ഇത്തവണയും വില്‍പ്പനയില്‍ മുന്നില്‍. തൊട്ടുപിന്നില്‍ തിരുവനന്തപുരം ജില്ലയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine