Begin typing your search above and press return to search.
ഓണക്കിറ്റിന് ആകെ ചെലവ് 34 കോടി, സഞ്ചിക്ക് മാത്രം ചെലവ് ഒരു കോടി!
സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ വിതരണം ചെയ്ത ഓണക്കിറ്റിന് വേണ്ടിയുള്ള തുണിസഞ്ചി വാങ്ങിയത് ഒരു കോടിയോളം രൂപ ചെലവിട്ട്. കിറ്റിന് വേണ്ടി തുണി സഞ്ചി വാങ്ങിയതിന് ആകെ 95.75 ലക്ഷം രൂപ ചെലവായെന്നാണ് കണക്ക്. ഒരു തുണി സഞ്ചിക്ക് ജി.എസ്.ടി അടക്കം 16 രൂപ ചെലവായെന്നും സപ്ലൈക്കോയും ഭക്ഷ്യവിതരണ വകുപ്പും സര്‍ക്കാരിന് നല്‍കിയ കണക്കില്‍ പറയുന്നു. ടെന്‍ഡര്‍ ഇല്ലാതെയാണ് കുടുംബശ്രീയുടേത് ഉള്‍പ്പെടെയുള്ള 18 സ്ഥാപനങ്ങളില്‍ നിന്നും തുണി സഞ്ചി വാങ്ങിയത്. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ് .
ചെലവ് 34.28 കോടി
36 കോടി രൂപയോളം ചെലവ് പ്രതീക്ഷിച്ചിരുന്ന ഓണക്കിറ്റ് വിതരണത്തിന് ആകെ ചെലവായത് 34.28 കോടി രൂപയാണ്. ഇതില്‍ 33.24 കോടി രൂപ തുണി സഞ്ചിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കും 1.01 കോടി രൂപ പാക്കിംഗ്, ഗതാഗതം, കയറ്റിറക്ക് തുടങ്ങിയ ഇനങ്ങള്‍ക്കും ചെലവായെന്നാണ് കണക്കുകള്‍. 5,87,574 എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും വയനാട് ദുരിതബാധ മേഖലയിലെ 1,390 കുടുംബങ്ങള്‍ക്കുമാണ് ഓണക്കിറ്റ് വിതരണം ചെയ്തത്. ക്ഷേമസ്ഥാപനങ്ങളിലെ 32,756 അന്തേവാസികള്‍ക്ക് നാലുപേര്‍ക്ക് ഒന്നെന്ന നിലയില്‍ 8,006 കിറ്റുകളും വിതരണം ചെയ്തു.
Next Story
Videos