സ്വകാര്യ ബസുകളുടെ 'പിഴിച്ചില്‍' തടയാന്‍ കെ.എസ്.ആര്‍ടി.സി നീക്കം; ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യാം

യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സര്‍വീസുകള്‍ക്കും ട്രിപ്പുകള്‍ക്കും നിരക്കില്‍ ഡിസ്‌കൗണ്ടുകള്‍ അനുവദിക്കും
Image Courtesy: facebook/all kerala kb ganeshkumar fans association, canva
Image Courtesy: facebook/all kerala kb ganeshkumar fans association, canva
Published on

ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിനായി കെ.എസ്.ആര്‍.സി കൂടുതല്‍ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 23 വരെയാണ് നടത്തുക. ടിക്കറ്റ് ബുക്കിംഗ് ഓഗസ്റ്റ് 10 മുതല്‍ ആരംഭിക്കും.

നിലവില്‍ സര്‍വീസ് നടത്തുന്ന 90 ബസുകള്‍ക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസുകളാണ് ഈ റൂട്ടുകളില്‍ ഓടിക്കുക. അവധിക്കാലത്തെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗുണം ചെയ്യുന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ അധിക സര്‍വീസ്.

തിരക്ക് കുറഞ്ഞ റൂട്ടുകളില്‍ നിരക്കിളവ്

ഡിമാന്റ് അനുസരിച്ച് അധിക ബസുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വീസുകള്‍ അയയ്ക്കും. ബത്തേരി, മൈസൂര്‍, ബംഗളൂരു, സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളില്‍ അധികമായി സപ്പോര്‍ട്ട് സര്‍വീസിനായി ബസുകളും ജീവനക്കാരെയും ക്രമീകരിച്ചിട്ടണ്ട്.

യാത്രക്കാരുടെ തിരക്ക് മനസിലാക്കിയാകും ഈ അധിക സര്‍വീസുകള്‍ നടത്തുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സര്‍വീസുകള്‍ക്കും ട്രിപ്പുകള്‍ക്കും നിരക്കില്‍ ഡിസ്‌കൗണ്ടുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അവധിക്കാലങ്ങളില്‍ സ്വകാര്യ ബസുകാര്‍ തോന്നുംപടി നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം വഴിയൊരുക്കും.

ബംഗളൂരു, ചെന്നൈ അധിക സര്‍വീസുകള്‍ താഴെ പറയുന്നവ

10.09.2024 മുതല്‍ 23.09.2024 വരെ

1. 19.45 ബംഗളൂരു - കോഴിക്കോട് (SF) കുട്ട, മാനന്തവാടി വഴി

2. 20.15 ബംഗളൂരു - കോഴിക്കോട് (SF) കുട്ട, മാനന്തവാടി വഴി

3. 20.50 ബംഗളൂരു - കോഴിക്കോട് (SF) കുട്ട, മാനന്തവാടി വഴി

4. 21.15 ബംഗളൂരു - കോഴിക്കോട് (SF) കുട്ട, മാനന്തവാടി വഴി

5. 21.45 ബംഗളൂരു - കോഴിക്കോട് (SF) കുട്ട, മാനന്തവാടി വഴി

6. 22.15 ബംഗളൂരു - കോഴിക്കോട് (SF) കുട്ട, മാനന്തവാടി വഴി

7. 22.50 ബംഗളൂരു - കോഴിക്കോട് (SF) മൈസൂര്‍, സുല്‍ത്താന്‍ബത്തേരി വഴി

8. 23.15 ബംഗളൂരു - കോഴിക്കോട് (SF) കുട്ട, മാനന്തവാടി വഴി

9. 20.45 ബംഗളൂരു - മലപ്പുറം (S/F) - മൈസൂര്‍, കുട്ട വഴി (alternative days)

10. 20.45 ബംഗളൂരു - മലപ്പുറം (S/Dlx.) മൈസൂര്‍, കുട്ട വഴി (alternative days)

11. 19.15 ബംഗളൂരു - തൃശ്ശൂര്‍ (S/Exp.) കോയമ്പത്തൂര്‍, പാലക്കാട് വഴി

12. 21.15 ബംഗളൂരു- തൃശ്ശൂര്‍ (S/Exp.) കോയമ്പത്തൂര്‍, പാലക്കാട് വഴി

13. 22.15 ബംഗളൂരു - തൃശ്ശൂര്‍ (SF) കോയമ്പത്തൂര്‍, പാലക്കാട് വഴി

14. 17.30ബംഗളൂരു - എറണാകുളം (S/Dlx.) കോയമ്പത്തൂര്‍, പാലക്കാട് വഴി

15. 18.30 ബംഗളൂരു - എറണാകുളം (S/Dlx.) കോയമ്പത്തൂര്‍, പാലക്കാട് വഴി

16. 19.30 ബംഗളൂരു - എറണാകുളം (S/Dlx.) കോയമ്പത്തൂര്‍, പാലക്കാട് വഴി

17. 19.45 ബംഗളൂരു - എറണാകുളം (S/Dlx.) കോയമ്പത്തൂര്‍, പാലക്കാട് വഴി

18. 20.30 ബംഗളൂരു - എറണാകുളം (S/Dlx.) കോയമ്പത്തൂര്‍, പാലക്കാട് വഴി

19. 17.00 ബംഗളൂരു - അടൂര്‍ (S/Dlx.) കോയമ്പത്തൂര്‍, പാലക്കാട് വഴി

20. 17.30 ബംഗളൂരു - കൊല്ലം (S/Exp.) കോയമ്പത്തൂര്‍, പാലക്കാട് വഴി

21. 18.10 ബംഗളൂരു - കോട്ടയം (S/Dlx.) കോയമ്പത്തൂര്‍, പാലക്കാട് വഴി

22. 19.10 ബംഗളൂരു - കോട്ടയം (S/Exp.) കോയമ്പത്തൂര്‍, പാലക്കാട് വഴി

23. 20.30 ബംഗളൂരു- കണ്ണൂര്‍ (SF) ഇരിട്ടി, മട്ടന്നൂര്‍ വഴി

24. 21.45 ബംഗളൂരു - കണ്ണൂര്‍ (SF) ഇരിട്ടി, മട്ടന്നൂര്‍ വഴി

25. 22.45 ബംഗളൂരു - കണ്ണൂര്‍ (SF) ഇരിട്ടി, കൂട്ടുപുഴ വഴി

26. 22.15 ബംഗളൂരു - പയ്യന്നൂര്‍ (S/Exp.) ചെറുപുഴ വഴി

27. 19.30 ബംഗളൂരു - തിരുവനന്തപുരം (S/Dlx.) നാഗര്‍കോവില്‍ വഴി

28. 18.30 ചെന്നൈ തിരുവനന്തപുരം (S/Dlx.) നാഗര്‍കോവില്‍ വഴി

29. 19.30 ചെന്നൈ എറണാകുളം (S/Dlx.) സേലം, കോയമ്പത്തൂര്‍ വഴി

കേരളത്തില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍

09.09.2024 മുതല്‍ 22.09.2024 വരെ

1. 20.15 കോഴിക്കോട് - ബംഗളൂരു (SF) മാനന്തവാടി, കുട്ട വഴി

2. 20.45 കോഴിക്കോട് - ബംഗളൂരു (SF) മാനന്തവാടി, കുട്ട വഴി

3. 21.15 കോഴിക്കോട് - ബംഗളൂരു (SF) മാനന്തവാടി, കുട്ട വഴി

4. 21.45 കോഴിക്കോട് - ബംഗളൂരു (SF) മാനന്തവാടി, കുട്ട വഴി

5. 22.15 കോഴിക്കോട് - ബംഗളൂരു (SF) മാനന്തവാടി, കുട്ട വഴി

6. 22.30 കോഴിക്കോട് - ബംഗളൂരു (SF) മാനന്തവാടി, കുട്ട വഴി

7. 22.50 കോഴിക്കോട് ബംഗളൂരു (SF) മാനന്തവാടി, കുട്ട വഴി

8. 23.15 കോഴിക്കോട് ബംഗളൂരു (SF) മാനന്തവാടി, കുട്ട വഴി

9. 20.00 മലപ്പുറം - ബംഗളൂരു (S/F) മാനന്തവാടി, കുട്ട വഴി (alternative days)

10. 20.00 മലപ്പുറം - ബംഗളൂരു (S/Dlx.) മാനന്തവാടി, കുട്ട വഴി (alternative days)

11. 19.45 തൃശ്ശൂര്‍ - ബംഗളൂരു (S/Exp.) കോയമ്പത്തൂര്‍, സേലം വഴി

12. 21.15 തൃശ്ശൂര്‍ - ബംഗളൂരു (S/Exp.) കോയമ്പത്തൂര്‍, സേലം വഴി

13. 22.15 തൃശ്ശൂര്‍ - ബംഗളൂരു (SF) കോയമ്പത്തൂര്‍, സേലം വഴി

14. 17.30 എറണാകുളം - ബംഗളൂരു (S/Dlx.) കോയമ്പത്തൂര്‍, സേലം വഴി

15. 18.30 എറണാകുളം - ബംഗളൂരു (S/Dlx.) കോയമ്പത്തൂര്‍, സേലം വഴി

16. 19.00 എറണാകുളം - ബംഗളൂരു (S/Dlx.) കോയമ്പത്തൂര്‍, സേലം വഴി

17. 19.30 എറണാകുളം - ബംഗളൂരു (S/Dlx.) കോയമ്പത്തൂര്‍, സേലം വഴി

18. 20.15 എറണാകുളം - ബംഗളൂരു (S/Dlx.) കോയമ്പത്തൂര്‍, സേലം വഴി

19. 17.30 അടൂര്‍ -ബംഗളൂരു (S/Dlx.) കോയമ്പത്തൂര്‍, സേലം വഴി

20. 18.00 കൊല്ലം - ബംഗളൂരു (S/ Exp.) കോയമ്പത്തൂര്‍, സേലം വഴി

21. 18.10 കോട്ടയം - ബംഗളൂരു (S/Dlx.) കോയമ്പത്തൂര്‍, സേലം വഴി

22. 19.10 കോട്ടയം - ബംഗളൂരു (S/Dlx.) കോയമ്പത്തൂര്‍, സേലം വഴി

23. 20.10 കണ്ണൂര്‍ - ബംഗളൂരു (SF) മട്ടന്നൂര്‍, ഇരിട്ടി വഴി

24. 21.40 കണ്ണൂര്‍ ബംഗളൂരു (SF) ഇരിട്ടി, കൂട്ടുപുഴ വഴി

25. 22.10 കണ്ണൂര്‍ - ബംഗളൂരു (SF) ഇരിട്ടി, കൂട്ടുപുഴ വഴി

26. 17.30 പയ്യന്നൂര്‍ - ബംഗളൂരു (S/Exp.) ചെറുപുഴ വഴി

27. 18.00 തിരുവനന്തപുരം-ബംഗളൂരു (S/Dlx.) നാഗര്‍കോവില്‍, മധുര വഴി

28. 18.30 തിരുവനന്തപുരം ചെന്നൈ (S/Dlx.) നാഗര്‍കോവില്‍ വഴി

29. 19.30 എറണാകുളം ചെന്നൈ (S/Dlx.) കോയമ്പത്തൂര്‍, സേലം വഴി

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com