ഒരു പശുവിന്റെ വില 41 കോടി! സ്വദേശം ആന്ധ്രപ്രദേശ്; എന്താണ് ഓങ്കോള്‍ പശുക്കളുടെ പ്രത്യേകത?

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ഓങ്കോളില്‍ നിന്നാണ് കന്നുകാലികളുടെ ഉത്ഭവം
Ongole cow
Image courtesy: x.com/ikaveri
Published on

ഇന്ത്യന്‍ ഇനമായ പശു ലേലത്തില്‍ വിറ്റുപോയത് 41 കോടി രൂപയ്ക്ക്. ബ്രസീലിലെ മിനാസ് ഗെറൈസിൽ നടന്ന ലേലത്തിൽ ആന്ധ്രാപ്രദേശിലെ ഓങ്കോൾ ഇനത്തില്‍പ്പെട്ട പശുവാണ് 4.82 മില്യൺ ഡോളറിന് വിറ്റുപോയത്. ഇതോടെ ലോകത്തിലെ ഏറ്റവും വിലകൂടിയ കന്നുകാലിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഈ പശു സ്വന്തമാക്കി.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ഓങ്കോളില്‍ നിന്നാണ് കന്നുകാലികളുടെ ഉത്ഭവം. അസാധാരണമായ ശാരീരിക ശക്തി, ചൂട് പ്രതിരോധം, മികച്ച പേശീ ഘടന തുടങ്ങിയ ജനിതക സവിശേഷതകൾക്ക് പേരുകേട്ടതാണ് ഈ ഇനം. പാലുൽപ്പാദനത്തില്‍ മികച്ചവയാണ് ഓങ്കോൾ പശുക്കള്‍.

1800 കളിലാണ് ആദ്യമായി ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്ക് ഇത്തരം പശുക്കളെ എത്തിക്കുന്നത്. ഓങ്കോൾ ഇനത്തിൽ പെട്ട വിയാറ്റിന-19 ആണ് ലേലത്തില്‍ വിറ്റുപോയത്. ഓങ്കോള്‍ ഇനത്തെ നെലോർ കന്നുകാലികളെന്നും വിളിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ നെലോർ കന്നുകാലികളെ വളർത്തുന്ന രാജ്യമാണ് ബ്രസീല്‍.

600 ലിറ്റര്‍ മുതൽ 2518 വരെയാണ് പാലുൽപ്പാദനം. ഒരു ഒങ്കോൾ പശുവിന്റെ ശരാശരി ഭാരം 432 മുതൽ 455 വരെയാണ്. അതേസമയം ലേലത്തില്‍ വിറ്റുപോയ പശുവിന് 1,101 കിലോഗ്രാം ഭാരമുള്ളതായാണ് റിപ്പോർട്ട്. അഞ്ച് ശതമാനത്തിലധികം ബട്ടർഫാറ്റ് ഓങ്കോൾ പാലിൽ അടങ്ങിയിരിക്കുന്നു.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്ന് ഉത്ഭവിച്ച പുങ്ങനൂര്‍ പശുവാണ് ലോകത്തിലെ ഏറ്റവും ചെറിയ കുന്നുകാലി ഇനം. പുങ്ങനൂര്‍ പശുക്കൾക്ക് ശരാശരി 70–90 സെന്റീമീറ്റർ ഉയരവും 115–200 കിലോഗ്രാം ഭാരവുമാണ് ഉളളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com