Begin typing your search above and press return to search.
യുഎഇയിൽ 'ഓൺലൈൻ ഭിക്ഷാടനം' വഴി യുവതി നേടിയത് 183,500 ദിർഹം
യുഎഇയിൽ 'ഓൺലൈൻ ഭിക്ഷാടനം' വഴി യുവതി വാരിക്കൂട്ടിയത് 50,000 ഡോളർ (183,500 ദിർഹം). താൻ ഭർത്താവുപേക്ഷിച്ച സ്ത്രീയാണെന്നും കുട്ടികളെ വളർത്താൻ ധനസഹായം ആവശ്യമാണെന്നും പറഞ്ഞാണ് പണം നേടിയത്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും മറ്റും തന്റേയും കുട്ടികളുടേയും ചിത്രം സഹിതം നൽകിയാണ് അവർ ആളുകളുടെ വിശ്വാസം നേടിയെടുത്തത്. വെറും 17 ദിവസം കൊണ്ടാണ് ഇത്രയും തുക സമാഹരിച്ചതെന്ന് ദുബായ് പോലീസ് പറയുന്നു.
ഇവരുടെ ഭർത്താവ് കുട്ടികൾ തന്റെ കൂടെയാണെന്ന സ്ഥിരീകരണം പോലീസിന് നൽകി. യുവതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഓൺലൈൻ വഴി പണം ചോദിക്കുന്നത് യുഎഇയിൽ ഒരു കുറ്റമാണ്. ദുബായ് പോലീസിന്റെ ഇ-ക്രൈം വകുപ്പ് റംസാൻ മാസത്തിൽ ഇത്തരത്തിൽ 128 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story
Videos