റിസർവേഷൻ കൗണ്ടറിൽ നിന്നെടുത്ത ട്രെയിൻ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളും ഓണ്‍ലൈനായി റദ്ദാക്കാം, നടപടികള്‍ ഇപ്രകാരം

ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ 139 എന്ന നമ്പറിലൂടെയോ റദ്ദാക്കാം.
Indian Train
Image : Canva
Published on

ട്രെയിന്‍ ടിക്കറ്റുകള്‍ റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറില്‍ നിന്ന് വാങ്ങിയാല്‍, ടിക്കറ്റുകള്‍ റദ്ദാക്കുന്നതിന് യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. ഇതു പരിഹരിക്കണമെന്ന് യാത്രക്കാര്‍ കുറേ നാളുകളായി ആവശ്യപ്പെട്ടു വരികയാണ്. കൗണ്ടറിൽ നിന്ന് വാങ്ങിയ ട്രെയിൻ ടിക്കറ്റ് ഓൺലൈനായി റദ്ദാക്കാമെന്ന് വ്യക്തത വരുത്തിയിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

ടിക്കറ്റ് കൗണ്ടറിൽ നിന്ന് വാങ്ങിയ ടിക്കറ്റ് യാത്രക്കാരന് ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ 139 എന്ന നമ്പറിലൂടെയോ റദ്ദാക്കാമെന്ന് അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. എന്നാൽ തുക ശേഖരിക്കുന്നതിന് റിസർവേഷൻ സെന്റർ സന്ദർശിക്കേണ്ടതുണ്ട്.

വെയിറ്റ്‌ലിസ്റ്റിലുളള കൗണ്ടറില്‍ നിന്ന് എടുത്ത ടിക്കറ്റുകൾ ഓൺലൈനായി ഇനി റദ്ദാക്കാവുന്നതാണ്. ഇതിനായുളള നടപടികള്‍ ഇപ്രകാരമാണ്.

യാത്രക്കാരൻ ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.irctc.co.in സന്ദർശിച്ച് ലോഗിൻ ചെയ്യുക.

PNR നമ്പർ, ട്രെയിൻ നമ്പർ, കാപ്ച എന്നിവ നൽകുക.

സമർപ്പിക്കുക (Submit) എന്നതിൽ ക്ലിക്ക് ചെയ്താല്‍, ബുക്കിംഗ് സമയത്ത് നൽകിയ മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് നൽകി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഒ.ടി.പി സാധൂകരിച്ച ശേഷം PNR വിശദാംശങ്ങൾ സ്ക്രീനിൽ ദൃശ്യമാകും.

വിശദാംശങ്ങൾ പരിശോധിച്ചുറപ്പിച്ച ശേഷം റദ്ദാക്കുന്നതിനായി 'ടിക്കറ്റ് റദ്ദാക്കുക' എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക. റീഫണ്ട് തുക സ്ക്രീനിൽ പ്രദർശിപ്പിക്കും.

തുടര്‍ന്ന് പിഎൻആറും റീഫണ്ട് വിശദാംശങ്ങളും അടങ്ങിയ ഒരു എസ്എംഎസും ലഭിക്കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com