Begin typing your search above and press return to search.
ഓല, ഊബര്‍, റാപ്പിഡോ സര്‍വീസ് കേരളത്തില്‍ നാളെ സ്തംഭിക്കും; ഇടഞ്ഞ് ഡ്രൈവര്‍മാര്‍
ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളും കേരളത്തിലെ ഡ്രൈവര്‍മാരും തമ്മിലുള്ള ബന്ധം വഷളാകുന്നു. കമ്പനികള്‍ തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച് നാളെ (സെപ്റ്റംബര്‍ 6 വെള്ളി) ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും. ഓല, ഊബര്‍, റാപ്പിഡോ, യാത്രി തുടങ്ങിയ ആപ്പുകളുമായി ബന്ധപ്പെട്ട് ഓടുന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് കൂട്ടായ്മയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
പണിമുടക്ക് രാവിലെ ആറുമുതല്‍
ഓരോ ട്രിപ്പിനും കമ്മീഷന്‍ കൂടാതെ 49 രൂപ പ്ലാറ്റ്‌ഫോം ഫീസ് ഏര്‍പ്പെടുത്തി, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തു, 2017ന് മുമ്പുള്ള ടാക്‌സി വാഹനങ്ങളുടെ ഇന്റര്‍സിറ്റി ഓപ്ഷന്‍ എടുത്തുകളഞ്ഞു തുടങ്ങിയ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഡ്രൈവേഴ്‌സ് കൂട്ടായ്മ വ്യക്തമാക്കി. നാളെ രാവിലെ ആറ് മുതല്‍ രാത്രി 10 വരെയാണ് എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ബഹിഷ്‌കരിച്ചുകൊണ്ടുള്ള പണിമുടക്ക്.
പലതവണ പരിഹാരം ആവശ്യപ്പെട്ടിട്ടും കമ്പനികള്‍ നടപടി സ്വീകരിച്ചില്ല. തുടര്‍ന്നാണ് പണിമുടക്ക് പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചതെന്ന് കൂട്ടായ്മ വ്യക്തമാക്കി. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരേ വിവിധ യൂണിയനുകളില്‍പ്പെട്ടവര്‍ ആക്രമണം അഴിച്ചുവിടുകയാണെന്നും സര്‍ക്കാര്‍ ഇതിനെതിരേ നടപടി എടുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
Next Story