സിലിണ്ടറിന് ₹500 മുതല്‍ ₹700 വരെ കുറഞ്ഞേക്കും, എല്‍പിജിയില്‍ ആശ്വാസ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

സിലിണ്ടറിന് ₹500 മുതല്‍ ₹700 വരെ കുറഞ്ഞേക്കും, എല്‍പിജിയില്‍ ആശ്വാസ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
Published on

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് ശമനമായതോടെ വാണിജ്യ, ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയില്‍ കുറവു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

ഇതുസംബന്ധിച്ച് എണ്ണക്കമ്പനികളുമായി കേന്ദ്രം കഴിഞ്ഞദിവസം ചര്‍ച്ച നടത്തി. എല്‍പിജി വില കുറയ്ക്കുന്നതു വഴി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആശ്വാസം ലഭിക്കും. ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയാനും ഇത് വഴിയൊരുക്കിയേക്കും.

എണ്ണ ഇറക്കുമതി യുദ്ധത്തിനു മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് എത്തി. ക്രൂഡ് വില 70 ഡോളറില്‍ താഴെയാണ്. എല്‍പിജി വരവും വര്‍ധിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിലുണ്ടായിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസം കേന്ദ്രം നീക്കിയിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്കിയിരുന്നു.

വാണിജ്യ സിലിണ്ടറിന് 500 രൂപ മുതല്‍ 700 വരെ കുറഞ്ഞേക്കുമെന്നാണ് സൂചന. എല്ലാ മാസവും ഒന്നാംതീയതിയാണ് സാധാരണയായി എല്‍പിജി വില പുതുക്കി നിശ്ചയിക്കുന്നത്. ജൂലൈ ഒന്നിനാകും വില കുറച്ചുള്ള ഉത്തരവ് വരാന്‍ സാധ്യത.

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി കപ്പലുകളാണ് ഇന്ത്യയിലേക്ക് എല്‍പിജിയുമായി എത്തിയത്. എല്‍പിജി വാങ്ങലില്‍ ഇന്ത്യ വൈവിധ്യവത്ക്കരണം നടത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ മറ്റ് വിപണികളില്‍ നിന്നും എണ്ണ വാങ്ങാന്‍ തുടങ്ങിയിരുന്നു.

വിപണിക്കും പോസിറ്റീവ്

  • വീട്ടുചെലവ് കുറയും

  • സര്‍ക്കാരിന്റെ സബ്‌സിഡി ഭാരം കുറയും

  • റെസ്റ്റോറന്റ്, ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം

  • കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കും

  • വ്യവസായ മേഖലയ്ക്കും നേട്ടം

Indian government may reduce LPG cylinder prices by ₹500–₹700 as crude oil prices fall and supply stabilizes, offering relief to households and businesses

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com