Begin typing your search above and press return to search.
പത്മകുമാര്‍ എം നായര്‍ 'ബാഡ്' ബാങ്ക് സിഇഒ ആകും
ബാങ്കുകളുടെ കിട്ടാക്കടം പിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമാകുന്ന നാഷണല്‍ അസ്റ്റ് റികണ്‍സ്ട്രക്ഷന്‍ കമ്പനി(എന്‍എആര്‍സിഎല്‍)യുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി മലയാളിയായ പത്മകുമാര്‍ എം നായര്‍ നിയമിതനാകും. 'ബാഡ്' ബാങ്ക് എന്നറിയപ്പെടുന്ന എന്‍എആര്‍സിഎല്‍ ഈ വര്‍ഷം ജൂണില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കരുതുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കിട്ടാക്കടം പിരിച്ചെടുക്കുന്നതിനുള്ള സ്ട്രസ്സ്ഡ് അസറ്റ്‌സ് റെസലൂഷന്‍ ഗ്രൂപ്പില്‍ ചീഫ് ജനറല്‍ മാനേജരാണ് നിലവില്‍ പത്മകുമാര്‍. ഈ രംഗത്തെ നീണ്ട കാലത്തെ അനുഭവസമ്പത്താണ് അദ്ദേഹത്തിന്റെ പുതിയ നിയമനത്തിന് പിന്നില്‍. രണ്ടു ദശാബ്ദത്തിലേറെയായി കോര്‍പ്പറേറ്റ് ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം.
കേന്ദ്ര ബജറ്റില്‍ നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച ബാഡ് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്കാകും വലിയ ആശ്വാസമാകുക. നിലവില്‍ കിട്ടാക്കടം പിരിച്ചെടുക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ മടികാട്ടുകയാണ് പൊതുമേഖലാ ബാങ്കുകള്‍. സര്‍ക്കാര്‍ തലത്തില്‍ തന്നെയുള്ള ബാഡ് ബാങ്ക് അതിന് പ്രതിവിധിയാകും.
രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം ഏകദേശം എട്ടു ശതമാനമാണ്.
Next Story
Videos