
സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാന് അടുത്ത തലവേദന. രാജ്യത്ത് കഴുതകളുടെ (Donkey) വില വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ കഴുതവണ്ടി ഉപയോഗിച്ച് ജീവിതം നയിക്കുന്നവരുടെ ജീവിതം ദുസഹമായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനെല്ലാം കാരണമായതാകട്ടെ സൗഹൃദരാജ്യമായ ചൈനയും. കഴുതകളുടെ തൊലി ഉപയോഗിച്ച് നിര്‍മിക്കുന്ന പരമ്പരാഗത ഔഷധമായ ജിയാവോ (Ejiao) നിര്‍മിക്കുന്നതിന് പാക്കിസ്ഥാനില്‍ നിന്ന് കഴുതകളെ കൂടുതലായി വാങ്ങിയതോടെയാണ് വില കുത്തനെ ഉയര്‍ന്നത്.
കറാച്ചിയില്‍ കഴുതകള്‍ക്ക് രണ്ടുലക്ഷം രൂപ വരെയാണ് നല്‍കേണ്ടത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 30,000 രൂപ വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമിതവണ്ണം കുറക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിളര്‍ച്ച പരിഹരിക്കാനും ചൈനക്കാര്‍ ഉപയോഗിക്കുന്ന പരമ്പരാഗത മരുന്നാണ് ജിയാവോ. ചൈനയില്‍ കോടിക്കണക്കിന് രൂപയുടെ വിപണിയാണിത്. അടുത്തിടെ ഈ മരുന്നിന് ആവശ്യക്കാര്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇതിന് ആവശ്യമായ കഴുതകള്‍ ചൈനയില്‍ ഇല്ലന്നെതാണ് സത്യം. ഇതോടെയാണ് പാക്കിസ്ഥാനില്‍ നിന്നും കുറഞ്ഞ വിലയില്‍ കഴുതകളെ വാങ്ങാന്‍ തുടങ്ങിയത്.
കഴുതകളുടെ ആവശ്യകത ചൈനയില്‍ ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ആവശ്യമുള്ളതിനേക്കാള്‍ കുറഞ്ഞ കഴുതകള്‍ മാത്രമാണ് നിലവില്‍ ചൈനക്ക് ലഭിക്കുന്നത്. പാക്കിസ്ഥാനിലെ പല വ്യവസായങ്ങളും ഇപ്പോഴും കഴുതകളെ ആശ്രയിച്ചാണ് കഴിയുന്നത്. പ്രധാനമായും ചരക്ക് നീക്കത്തിനാണ് ഇവയെ ഉപയോഗിക്കുന്നത്. ഈ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിമാസം 1,500 മുതല്‍ 2,000 രൂപ വരെ ലഭിക്കുകയും ചെയ്യും. ഇതില്‍ പകുതിയും കഴുതക്ക് ഭക്ഷണം നല്‍കാന്‍ വേണ്ടി ചെലവഴിക്കണം. എത്യോപ്യക്കും സുഡാനും ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ കഴുതകളുള്ള രാജ്യവും പാക്കിസ്ഥാനാണ്. ഏതാണ്ട് 59 ലക്ഷം കഴുതകള്‍ പാക്കിസ്ഥാനിലുണ്ടെന്നാണ് കണക്ക്.
അതേസമയം, കഴുതകളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവും പാക്കിസ്ഥാനില്‍ ഉയര്‍ന്നിട്ടുണ്ട്. ഇസ്‌ലാമിക വിശ്വാസ പ്രകാരം കഴുത ഇറച്ചി കഴിക്കാന്‍ പാടില്ലെന്നും കഴുതകളെ നിയമപ്രകാരമല്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
Soaring Chinese demand for ejiao leads to a sharp rise in donkey prices in Pakistan.
Read DhanamOnline in English
Subscribe to Dhanam Magazine