Begin typing your search above and press return to search.
പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലേ? ഇതാ എളുപ്പവഴി
പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി നിലവിലെ പ്രഖ്യാപനം അനുസരിച്ച് മാര്‍ച്ച് 31 ആണ്. ബന്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ പാന്‍കാര്‍ഡ് ഉപയോഗിക്കാനാവില്ല.
ഇതോടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍വാതെ വരും. മാത്രമല്ല, ഇന്‍കം ടാക്‌സ് ആക്ടിലെ സെക്ഷന്‍ 272 ബി പ്രകാരം 10,000 രൂപ വരെ പിഴ ഈടാക്കാനും അത് ഇടവരുത്തും. ഒരു ബാങ്ക് എക്കൗണ്ട് തുറക്കണമെങ്കിലും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താനും ഓഹരികള്‍ വാങ്ങാനും 50000 രൂപയുടെ ഇടപാട് നടത്താനുമെല്ലാം പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചാല്‍ മാത്രമേ ഇനി സാധ്യമാകൂ.
പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ഇപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ പുതുതായി വിതരണം ചെയ്യുന്ന പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും.
നിലവിലെ പാന്‍കാര്‍ഡ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഓണ്‍ലൈനായി തന്നെ ബന്ധിപ്പിക്കാനാകും. ഇതാ അതിനുള്ള വഴികള്‍.
1. ഇന്‍കം ടാക്‌സ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക
2. ഹോം പേജില്‍ തന്നെയുള്ള ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക
3. പുതിയ പേജിക്കേലേക്ക് നിങ്ങള്‍ നയിക്കപ്പെടും.
4. ആവശ്യപ്പെടുന്നതു പോലെ പാന്‍കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡിലെ പേര്, നല്‍കിയിരിക്കുന്ന കാപ്ച കോഡ് എന്നിവ നല്‍കുക
5. അതിനു ശേഷം ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
6. നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വിലയിരുത്തിയ ശേഷം ആദായ നികുതി വകുപ്പ് പാന്‍ കാര്‍ഡും ആധാര്‍കാര്‍ഡും ബന്ധിപ്പിക്കും.
എസ്എംഎസ് വഴിയും
1. UIDPAN <12 അക്ക ആധാര്‍ നമ്പര്‍> <10 അക്ക പാന്‍ നമ്പര്‍>
2. 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക
നിങ്ങളുടെ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അതും അറിയാനാകും. വെബ്‌സൈറ്റില്‍ ലിങ്ക് ആധാര്‍ സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക, നിങ്ങള്‍ മറ്റൊരു പേജിലേക്ക് നയിക്കപ്പെടും. അതിനു ശേഷം ആധാര്‍ നമ്പറും പാന്‍ നമ്പറും നല്‍കുക. അപ്പോള്‍ വിവരങ്ങള്‍ ലഭ്യമാകും.
എസ്എംഎസ് വഴിയും ഇത് സാധ്യമാണ്.
UIDPAN <12 അക്ക ആധാര്‍ നമ്പര്‍> <10 അക്ക പാന്‍ നമ്പര്‍> എന്ന് ടൈപ്പ് ചെയ്ത ശേഷം 56768 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതി.
Next Story
Videos