കയ്യില്‍ പണമില്ലാത്ത സീനില്ല; ട്രെയിനിലും ഇനി എടിഎം; റെയില്‍വെയുടെ പരീക്ഷണം മുംബൈയില്‍

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടിഎമ്മില്‍ നിന്ന് യാത്രക്കിടയിലും പണം പിന്‍വലിക്കാം
Amrit Bharat Train
Indian railwayImage : Twitter
Published on

ട്രെയിന്‍ യാത്രക്കിടെ കയ്യില്‍ പണമില്ലാത്ത സീന്‍ ഇനിയില്ല. ട്രെയിനുകളിലും എടിഎം കൗണ്ടറുകള്‍ തുടങ്ങാനാണ് ഇന്ത്യന്‍ റെയില്‍വെയുടെ തീരുമാനം. ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്‍ എടിഎം മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. മുംബൈ-മന്‍മാഡ് (നാസിക്) പഞ്ചവടി എക്‌സ്പ്രസിലാണ് ആദ്യത്തെ എടിഎം.

സഹകരിക്കാന്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര

ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് ഈ പദ്ധതിയില്‍ സെന്‍ട്രല്‍ റെയില്‍വെയുമായി സഹകരിക്കുന്നത്. പഞ്ചവടി എക്‌സ്പ്രസിലെ എസി കോച്ചിനോട് ചേര്‍ന്ന് ചെറിയ കാബിനകത്താണ് എടിഎം. കവര്‍ച്ച തടയാന്‍ കാബിന് ഇരുമ്പിന്റെ ഷട്ടറുണ്ട്. സിസിടിവി കാമറയും സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്. 4 മണിക്കൂറും 35 മിനുട്ടുമാണ് ഈ ട്രെയിനിന്റെ യാത്രാ സമയം. യാത്ര തുടങ്ങും മുമ്പ് എടിഎമ്മില്‍ പണം നിറയ്ക്കും.

കൂടുതല്‍ ട്രെയിനുകളിലേക്ക്

പഞ്ചവടി എക്‌സ്പ്രസിലെ എടിഎം വിജയകരമാണെന്ന് ഉറപ്പാക്കിയ ശേഷം കൂടുതല്‍ ട്രെയിനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് റെയില്‍വെ ആലോചിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി തടസമില്ലാതെ ലഭിക്കുന്നുണ്ടോ എന്നാണ് ഉറപ്പാക്കാനുള്ളത്. യാത്രക്കാര്‍ നിരന്തരം ഉപയോഗിച്ച ശേഷം അവരുടെ പ്രതികരണം കൂടി കണക്കിലെടുത്താകും പദ്ധതിയുടെ വിപുലീകരണമെന്ന് സെന്‍ട്രല്‍ റെയില്‍വെ അധികൃതര്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com