സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ അനുമതി വേണ്ട; അനാവശ്യ പരിശോധനകളും ഒഴിവാക്കും; നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

പഞ്ചായത്തുകള്‍ക്ക് ഒരു അനുമതിയും നിഷേധിക്കാന്‍ അധികാരമില്ല
സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ അനുമതി വേണ്ട; അനാവശ്യ പരിശോധനകളും ഒഴിവാക്കും; നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍
Published on

സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്ന് മന്ത്രി എം.ബി രാജേഷ്. സംരംഭങ്ങള്‍ തുടങ്ങാന്‍ ഇനി രജിസ്‌ട്രേഷന്‍ മാത്രം മതിയാകും. ലൈസന്‍സ് ഫീസ് കണക്കാക്കുന്നത് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ നിക്ഷേപ സൗഹൃദമാകുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാരിന്റെ തീരുമാനം.

ചെറുതോ വലുതോ ആയ സംരംഭങ്ങള്‍ പലതും പഞ്ചായത്തുകളുടെ പിടിവാശി മൂലം മുടങ്ങുന്നതിന്റെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. കെട്ടിട നിര്‍മ്മാണ ചട്ടത്തിലുള്‍പ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാലോചിതമായ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സര്‍ക്കാര്‍ നല്‍കിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണെന്നും എം.ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

മാറ്റങ്ങള്‍ ഇങ്ങനെ

  • വ്യവസായ മേഖലയില്‍പ്പെട്ട കാറ്റഗറി 1 സംരംഭങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മതിയാകും.

  • പഞ്ചായത്തുകള്‍ക്ക് ഒരു അനുമതിയും നിഷേധിക്കാന്‍ അധികാരമില്ല

  • നിലവിലുള്ള ഒരു ലൈസന്‍സ് പുതുക്കാന്‍ അന്നേദിവസം തന്നെ സാധിക്കും.

  • വീടുകളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഈ സംരംഭങ്ങള്‍ക്ക് പലപ്പോഴും ലോണ്‍ കിട്ടുന്നതിനടക്കം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ കൊണ്ടുവരും.

  • എന്തിനും ഏതിനും പരിശോധന നടത്തുന്ന രീതിക്ക് മാറ്റംവരുത്തും. പഞ്ചായത്തുകളും സെക്രട്ടറിമാരും ചുമതലപ്പെട്ട വിഷയത്തില്‍ മാത്രമേ പരിശോധന നടത്താന്‍ പാടുള്ളൂ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com