സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ സൃഷ്ടിക്കാം; സംവിധാനമൊരുക്കി പേ നിയര്‍ബൈ

സ്ത്രീകള്‍ക്ക് സുസ്ഥിരമായ സ്വയം തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ച് ഫിന്‍ടെക് കമ്പനിയായ പേ നിയര്‍ബൈ. ഡിജിറ്റല്‍ നാരി എന്നാണ് ഈ സംരംഭത്തിന്റെ പേര്. ഡിജിറ്റല്‍ നാരി എന്ന പദ്ധതി ഗ്രാമങ്ങളിലെയും അര്‍ദ്ധ നഗരങ്ങളിലെയും സ്ത്രീകള്‍ക്ക് കൂടുതല്‍ വരുമാനം സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.

വൈവിധ്യമാര്‍ന്ന സാമ്പത്തിക, ഡിജിറ്റല്‍ സേവനങ്ങള്‍ ഇത് നല്‍കും. സ്ത്രീകള്‍ക്കായി പണം പിന്‍വലിക്കല്‍, ബാങ്ക് അക്കൗണ്ട് തുറക്കല്‍, പണം കൈമാറ്റം, റീചാര്‍ജ്, ഇന്‍ഷുറന്‍സ്, വായ്പ, ഇ-കൊമേഴ്സ് തുടങ്ങിയവ സുഗമമാക്കും. ഡിജിറ്റല്‍ നാരി ആപ്പ് വഴി എണ്ണമറ്റ സ്ത്രീകളെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും സാമൂഹിക അംഗീകാരത്തിലേക്കും എത്തിക്കുമെന്ന് പേ നിയര്‍ബൈ സ്ഥാപകന്‍ ആനന്ദ് കുമാര്‍ ബജാജ് പറഞ്ഞു.

സര്‍ക്കാരിന്റെ 'ലാഖ്പതി ദീദി' സംരംഭത്തിൻ്റെ ഭാഗമായാണ് ഈ പദ്ധതി. ലാഖ്പതി ദീദി 2025 അവസാനത്തോടെ ഒരു ലക്ഷം സ്ത്രീകളെ അവരുടെ സാമ്പത്തിക ശാക്തീകരണം സുഗമമാക്കുകയും അവരെ ഉയര്‍ത്തുകയും ചെയ്യുമെന്ന് അവകാശപ്പെടുന്നു. സ്ത്രീ ബിസിനസ്സ് ഉടമകളെയും അവിവാഹിതരായ സ്ത്രീകളെയും സാക്ഷരതാ വെല്ലുവിളി നേരിടുന്ന സ്ത്രീകളെയും അവരുടെ സാമ്പത്തിക ക്ഷേമവും സ്വാശ്രയത്വവും വര്‍ധിപ്പിച്ചുകൊണ്ട് സുസ്ഥിരമായ ഉപജീവന അവസരങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുക എന്നതാണ് ലാഖ്പതി ദീദിയുടെ ലക്ഷ്യം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it