Begin typing your search above and press return to search.
ഡ്രൈവിങ് ലൈസന്‍സ്: 'സാരഥി' പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതികള്‍; പ്രശ്നങ്ങളില്ലെന്ന് അധികൃതര്‍
ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറായ സാരഥി തകരാറില്‍. ഒരാഴ്ചയായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് ഭൂരിഭാഗം ആളുകളും പരാതിപ്പെടുന്നത്.
പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന സിറ്റിസണ്‍ ലോഗിനാണ് തകരാറുളളത്. അതേസമയം സോഫ്റ്റ് വെയറിന് തകരാര്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. വെബ്സൈറ്റ് ലഭിക്കാത്തത് ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ ഭാഗത്തു നിന്ന് സംഭവിക്കുന്ന പ്രശ്നങ്ങള്‍ മൂലമാണെന്നും അധികൃതര്‍ പറയുന്നു.
ഇന്റര്‍നെറ്റ് കണക്ഷന്‍ മാറിയിട്ടും വെബ്സൈറ്റ് കിട്ടുന്നില്ല
എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ മാറിയിട്ടും വെബ്സൈറ്റ് കിട്ടാത്ത അവസ്ഥയാണ് പലര്‍ക്കുമുളളത്. വെബ്സൈറ്റ് ലഭിക്കുന്നവര്‍ക്ക് അപേക്ഷ പൂര്‍ത്തിയാക്കാനും സാധിക്കുന്നില്ല. വെബ്സൈറ്റിന്റെ സാങ്കേതിക തകരാര്‍ എന്താണെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയാത്തതിനാല്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
എംപരിവഹന്‍ മൊബൈല്‍ ആപ്പിലും ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ക്ക് തടസ്സം നേരിടുന്നതായി പലരും പറയുന്നു. വെബ്സൈറ്റില്‍ താലൂക്ക്, ഓഫീസ് എന്നീ ടാബുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വെബ്സൈറ്റ് പ്രവര്‍ത്തനം നിലയ്ക്കുകയാണ്. നേരത്തെ സമര്‍പ്പിച്ച അപേക്ഷകളില്‍ തിരുത്തല്‍ വരുത്താനും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും കഴിയുന്നില്ലെന്ന പരാതികളുമുണ്ട്.
Next Story
Videos