

138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കൂടിയത്. 2021 നവംബര്‍ നാലിനാണ് ഇതിനു മുന്‍പ് ഇന്ധനവില കൂട്ടിയത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കമ്പനികള്‍ എണ്ണവില വര്‍ധിപ്പിച്ചിരുന്നില്ല. ആഗോള വിപണിയില്‍ ക്രൂഡ് വിലയും കുത്തനെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില 7 ശതമാനം ഉയര്‍ന്ന് ബാരലിന് 117 ഡോളറിലെത്തി.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്ധന വില (ലിറ്ററിന്)
എറണാകുളം:- പെട്രോള്‍: 105.35, ഡീസല്‍: 92.45
തിരുവനന്തപുരം:- പെട്രോള്‍: 107.28, ഡീസല്‍ 94.20
കോഴിക്കോട് :- പെട്രോള്‍: 105.40, ഡീസല്‍: 92.55
പെട്രോള്‍-ഡീസല്‍ എന്നിവയ്‌ക്കൊപ്പം തന്നെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് ഉയര്‍ത്തിയത്. അഞ്ച് മാസത്തിന് ശേഷമാണ് വില വര്‍ധിപ്പിക്കുന്നത്. എറണാകുളത്ത് 956 രൂപയാണ് ഒരു സിലിണ്ടറിന്റെ പുതിയ വില. 5 കിലോയുടെ സിലിണ്ടറിന്റെ വില 13 രൂപ ഉയര്‍ന്ന് 352ല്‍ എത്തി. അതേസമയം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില 8 രൂപ കൂറച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine