നയാരയുടെ ക്ലാസിക് നീക്കം, പൊതുമേഖല എണ്ണ കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില കുറക്കുമോ? വിലക്കുറവ് വാണിജ്യ ഗ്യാസിനും വിമാന ഇന്ധനത്തിനും മാത്രമോ?

പൊതുമേഖല എണ്ണക്കമ്പനികള്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ (aviation turbine fuel (ATF) വിലയും കുറച്ചു.
nayara petrol pump
Published on

പെട്രോള്‍, ഡീസല്‍ വിലയില്‍ വമ്പന്‍ കുറവ് പ്രഖ്യാപിച്ച് രാജ്യത്തെ മുന്‍നിര സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനര്‍ജി. രാജ്യാന്തര തലത്തില്‍ ക്രൂഡ്ഒായില്‍ വില കുതന്നെ താഴ്ന്നതോടെയാണ് കമ്പനിയുടെ നീക്കം. പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസല്‍ 3 രൂപയുമാണ് കുറയുന്നത്.

രാജ്യത്ത് 7,000ത്തിലധികം റീട്ടെയ്ല്‍ പമ്പുകള്‍ നയാരയ്ക്കുണ്ട്. വിലയിടിവ് സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണം. ചെയ്യും. വിലക്കുറച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള നയാരയുടെ നീക്കം മറ്റ് കമ്പനികളെയും സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.

രാജ്യത്തെ പെട്രോള്‍ പമ്പുകളുടെ 90 ശതമാനവും കൈയാളുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) തുടങ്ങിയ പൊതുമേഖല കമ്പനികളാണ്. രാജ്യത്ത് ഒരുലക്ഷത്തിലധികം പമ്പുകളാണുള്ളത്.

നയാരയുടെ വഴിയെ മറ്റ് എണ്ണക്കമ്പനികളും വരുംദിവസങ്ങളില്‍ വില കുറച്ചേക്കുമെന്ന് സൂചനകളുണ്ട്. ക്രൂഡ് ഓയില്‍ വില സ്ഥിരമായി 80 ഡോളറില്‍ താഴെ നില്‍ക്കുന്നതിനാല്‍ എണ്ണ കമ്പനികളുടെ ഇറക്കുമതി ചെലവ് കുറഞ്ഞ നിലയിലാണ്. എന്നാല്‍, പശ്ചിമേഷ്യയില്‍ ഏതുനിമിഷവും സമാധാന സാഹചര്യം മാറിയേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

വിമാന ഇന്ധനവിലയില്‍ കുറവ്

പൊതുമേഖല എണ്ണക്കമ്പനികള്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ (aviation turbine fuel (ATF) വിലയും കുറച്ചു. ലിറ്ററിന് അഞ്ചുരൂപയുടെ കുറവാണ് വരുത്തിയത്. ബിപിസിഎല്‍ 115 രൂപയില്‍ നിന്ന് 110 രൂപയിലേക്കാണ് വില താഴ്ത്തിയത്. യുദ്ധത്തെതുടര്‍ന്ന് പ്രതിസന്ധിയിലായ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.

വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില ഇന്ന് 183.50 രൂപ കുറച്ചിരുന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയിലാണ് ഈ മാറ്റം. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു.

വിലകുറച്ചതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ സിലിണ്ടറിന്റെ വില 2,930 രൂപയാകും. മുംബൈയില്‍ 2,885.50 രൂപയും കൊല്‍ക്കത്തയില്‍ 3,072 രൂപയും ചെന്നൈയില്‍ 3,100 രൂപയുമാകും വില.

Nayara Energy cuts petrol and diesel prices, while aviation fuel and commercial LPG also become cheaper amid falling global crude oil prices

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com