പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; 80 ദിവസത്തിനിടയിലെ ആദ്യ വര്‍ധനവിന് കാരണം ഇതാണ്

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; 80 ദിവസത്തിനിടയിലെ ആദ്യ വര്‍ധനവിന് കാരണം ഇതാണ്
Published on

രാജ്യത്ത് ജൂണ്‍ 8 മുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനമായതിനു പിന്നാലെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 60 പൈസയാണ് വര്‍ധിപ്പിച്ചത്. വര്‍ധനവ് കഴിഞ്ഞ 80 ദിവസത്തിനു ശേഷം. ക്രൂഡ് ഓയില്‍ വില 40 ഡോളറിന് മുകളിലായതും ഇന്ധനത്തിന് ആവശ്യക്കാര്‍ കൂടുന്നതും പരിഗണിച്ചാണ് വിലവര്‍ധന.

മാര്‍ച്ച് 16 നാണ് പെട്രോള്‍, ഡീസല്‍ വില അവസാനമായി പരിഷ്‌കരിച്ചത്. അതിനു ശേഷം നിരക്ക് വര്‍ധിച്ചത് അതത് സംസ്ഥാന സര്‍ക്കാരുകള്‍ വാറ്റ് അല്ലെങ്കില്‍ സെസ് കൂട്ടിയപ്പോള്‍ മാത്രമായിരുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് വരുമാന വര്‍ധനവിനായി മിക്ക സംസ്ഥാനങ്ങളും ഇന്ധന സെസ് ചുമത്തിയിരുന്നു. ഇതിനു ഫലമായി ജനങ്ങള്‍ സഞ്ചരിച്ചു തുടങ്ങുന്ന മുറയ്ക്ക് വില ഉയര്‍ത്താനുള്ള നയത്തിലാണ് കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

bank
ioc petrol pump
ഇന്ത്യ-ജപ്പാന്‍ ടി20ക്ക് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, യുട്യൂബ് വരെ; ഒരൊറ്റ മത്സരത്തിന്റെ അവകാശത്തിന് എന്താണിത്ര ഡിമാന്‍ഡ്?
മിസൈലുകള്‍ വീഴുന്നത് മിഡില്‍ഈസ്റ്റില്‍, കത്തുന്നത് ഇന്ത്യയുടെ പോക്കറ്റ്! ക്രൂഡ് ഓയില്‍ 100 ഡോളര്‍ കടക്കുമ്പോള്‍ കാത്തിരിക്കുന്നത് വിലക്കയറ്റം?
```html ```
logo
DhanamOnline
dhanamonline.com