കേരളത്തില്‍ ഇന്ന് ഡീസല്‍ വിലയില്‍ വര്‍ധനവ്; പെട്രോള്‍ വില 80.02 തന്നെ

കേരളത്തില്‍ ഇന്ന് ഡീസല്‍ വിലയില്‍ വര്‍ധനവ്; പെട്രോള്‍ വില 80.02 തന്നെ
Published on

സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധന വില വര്‍ധനവ് . ഡീസല്‍ വില മാത്രമാണ് ഇന്ന് വര്‍ധിപ്പിച്ചിട്ടുള്ളത്. ഒരു ലിറ്റര്‍ ഡീസലിന് 45 പൈസ വര്‍ധിച്ചു. അതേസമയം പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടില്ല. മെയ് 21ന് 66.36 രൂപയായിരുന്ന ഡീസല്‍ വില കഴിഞ്ഞ ഒരു മാസത്തിനിടെ ലിറ്ററിന് 9.29 രൂപയായി ഉയര്‍ന്നു.

ബുധനാഴ്ച രാവിലെ വര്‍ധിപ്പിച്ചിട്ടുള്ള നിരക്ക് പ്രകാരം കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 75.72 രൂപയാണ് വില. ജൂണ്‍ ഏഴ് മുതല്‍ ആണ് ഇന്ധന വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത്. പെട്രോളിന് 80.02 രൂപയാണ് കേരളത്തിലെ ഇന്നത്തെ നിരക്ക്. അതേസമയം തുടര്‍ച്ചയായ പതിനേഴ് ദിവസത്തെ വര്‍ധനവിന് ശേഷമാണ് ഇന്ന് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്. മെയ് 21 ന് ശേഷം ഇന്നലെ വരെ പെട്രോള്‍ വില ലിറ്ററിന് 8.36 രൂപ വരെ ഉയര്‍ന്നിരുന്നു.

ഡല്‍ഹിയില്‍ ഇന്നലെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കാര്യമായ മാറ്റമില്ലായിരുന്നു. പെട്രോള്‍ വിലയെ മറികടക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ഡീസല്‍ വില. ആഗോളതലത്തില്‍, ഡീസലിന് പെട്രോള്‍ വിലയേക്കാള്‍ അല്പം കൂടുതലാണ്. ഉല്‍പാദനച്ചെലവ് കൂടുതലുള്ളത് ഡീസലിനാണ് എന്നത് തന്നെയാണ് ഇതിന് കാരണം. എന്നാല്‍ ഇന്ത്യയിലെ നികുതി വ്യവസ്ഥ അനുസരിച്ച് ഡീസലിനാണ് നികുതി കുറവ്. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പെട്രോളിനേക്കാള്‍ വില കുറവ് ഡീസലിന് തന്നെയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

bank
ioc petrol pump
ഇന്ത്യ-ജപ്പാന്‍ ടി20ക്ക് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, യുട്യൂബ് വരെ; ഒരൊറ്റ മത്സരത്തിന്റെ അവകാശത്തിന് എന്താണിത്ര ഡിമാന്‍ഡ്?
മിസൈലുകള്‍ വീഴുന്നത് മിഡില്‍ഈസ്റ്റില്‍, കത്തുന്നത് ഇന്ത്യയുടെ പോക്കറ്റ്! ക്രൂഡ് ഓയില്‍ 100 ഡോളര്‍ കടക്കുമ്പോള്‍ കാത്തിരിക്കുന്നത് വിലക്കയറ്റം?
```html ```
logo
DhanamOnline
dhanamonline.com