വ്യായാമ കുറവ് മൂലം ലോക രാജ്യങ്ങൾക്ക് 300 ശതകോടി ഡോളർ നഷ്‌ടം

വ്യായാമ കുറവ് മൂലം ലോക രാജ്യങ്ങൾക്ക് 2020 മുതൽ 2030 വരെ കാലയളവിൽ 300 ശതകോടി ഡോളർ നഷ്ടം ഉണ്ടാകുമെന്ന് ലോക ആരോഗ്യ സംഘാടന മുന്നറിയിപ്പ് നൽകുന്നു. 500 ദശലക്ഷം ജനങ്ങൾക്ക് ജീവിത ശൈലി രോഗങ്ങൾ പിടിപെടുമെന്ന് മുന്നറിയിപ്പ് നൽകുന്നു. അമിത വണ്ണം, ഹൃദ്രോഗം, ഡയബെറ്റിസ് എന്നിവ അതിൽ പ്പെടും.

194 രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ലോക ആരോഗ്യ സംഘടന റിപ്പോർട്ട് പ്രസിദ്ധികരിച്ചിരിക്കുന്നത്. ഓരോ വർഷവും ജീവിത ശൈലി രോഗങ്ങൾ മൂലം രാജ്യങ്ങൾക്ക് 27 ശതകോടി ഡോളർ നഷ്ടം ഉണ്ടാകും.

ജനങ്ങൾ കൂടുതൽ ശാരീരികമായി സജീവമാകാനുള്ള നയങ്ങൾ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ നടപടികൾ കൈക്കൊള്ളണം. ആരോഗ്യ മുള്ള സമൂഹത്തിന് വേണ്ടി നടത്തം, സൈക്ലിങ്, കായിക പരിപാടികൾ എന്നിവ പ്രോത്സാഹിപ്പിക്കണം.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ശാരീരിക പ്രവർത്തനങ്ങൾ കൂട്ടണമെന്ന് ലോക ആരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. പല രാജ്യങ്ങളിലും നടത്തയും, സൈക്കിൾ സവാരിയും സുരക്ഷിതമാക്കുന്ന തരത്തിലല്ല റോഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ മാറ്റം വരുത്തണമെന്ന് 2019 ൽ ലോക ആരോഗ്യ സംഘടന നിർദേശിച്ചിരുന്നു.

സംക്രമികമല്ലാത്ത ജീവിത ശൈലി രോഗങ്ങൾ മൂലം ആരോഗ്യ പരിപാലന മേഖലയിൽ കടുത്ത സമ്മർദ്ദം ഉണ്ടാകുകയും ചെലവ് വർധിക്കുകയും ചെയ്യുന്നു.


Related Articles
Next Story
Videos
Share it