ഡിഎച്ച്എഫ്എല്ലിനെ സ്വന്തമാക്കാന്‍ കോര്‍പ്പറേറ്റ് പോര്

ദിവാന്‍ ഹൗസിംഗ് ഫിനാന്‍സിനെ സ്വന്തമാക്കാന്‍ കോര്‍പ്പറേറ്റ് യുദ്ധം മുറുകുന്നു
ഡിഎച്ച്എഫ്എല്ലിനെ സ്വന്തമാക്കാന്‍ കോര്‍പ്പറേറ്റ് പോര്
Published on

ദിവാന്‍ ഹൗസിങ് ഫിനാന്‍സ് (ഡിഎച്ച്എഫ്എല്‍) സ്വന്തമാക്കാന്‍ വേണ്ടിയുള്ള കോര്‍പറേറ്റ് യുദ്ധം മുറുകുന്നു.

പിരമള്‍ ക്യാപിറ്റല്‍ ആന്റ് ഹൗസിങ് ഫിനാന്‍സ് ആണ് ദിവാന്‍ ഹൗസിങ് ഫിനാന്‍സ് (ഡിഎച്ച്എഫ്എല്‍) സ്വന്തമാക്കാനുള്ള മത്സരത്തില്‍ ഇപ്പോള്‍ മുന്നിലെന്ന് മിന്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പിരമളിന്റെ നീക്കത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ഓക്്ട്രീ കാപ്പിറ്റലാണ് രംഗത്തുള്ളത്.

ഡിഎച്ച്എഫ്എല്‍ വാങ്ങുന്നതിനായി നാലാം റൗണ്ടില്‍ തങ്ങളുടെ ഓഫര്‍ 38,250 കോടി രൂപയായി പിരമള്‍ ഡിസംബര്‍ 24ന് നല്‍കിയ കത്തില്‍ ഉയര്‍ത്തിയിരുന്നു. ഓക്ട്രീ വാഗ്ദാനം ചെയ്തിരുന്ന 36,400 കോടി രൂപയേക്കാള്‍ കൂടുതലാണ്.  രണ്ടു കമ്പനികളുടെയും വക്താക്കള്‍ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചില്ല.

ഡിഎച്ച്എഫ്എല്‍ന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറും കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സും മുന്നോട്ട് വെച്ചിട്ടുള്ള മൂല്യനിര്‍ണയ സൂചികകളനുസരിച് രണ്ടു കമ്പനികളും ഗുണനിലവാരത്തില്‍ 15 പോയിന്റുകള്‍ വീതമാണ് നേടിയത്. പക്ഷെ ക്വാണ്ടിറ്റേറ്റിവ് നില പരിശോധിച്ചപ്പോള്‍ കൂടുതല്‍ മാര്‍ക്ക് നേടിയത് പിരമല്‍ ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പിരമള്‍ 76 പോയിന്റ് നേടിയപ്പോള്‍ ഓക്ഫ്രീക്ക് ലഭിച്ചത് 70 പോയിന്റാണ്.

പിരമള്‍ നേടിയ അധിക പോയിന്റുകള്‍ രണ്ടു കാരണങ്ങള്‍ കൊണ്ടാണെന്നാണെന്നാണ് സൂചന. കടക്കാര്‍ക്ക് പിരമളിന്റെ മുന്‍കൂര്‍ പേയ്‌മെന്റും ഡിഎച്ച്എഫ്എല്ലിലേക്കുള്ള ഇക്വിറ്റി ഇന്‍ഫ്യൂഷന്‍ ഓഫറും ഓക്ട്രീയേക്കാള്‍ വളരെ കൂടുതലാണ്. രണ്ടാമത്തേത് ഇന്‍ഷുറന്‍സ് ബിസിനസ് പൂര്‍ണ്ണമായും വാങ്ങുന്നതിനുള്ള പിരമളിന്റെ ഓഫറും നിര്‍ണായകമാകും. ഇത്തരമൊരു നടപടി കടക്കാരെ പെട്ടെന്ന് സഹായിക്കും. പിരമിളിന്റെ ഈ ഓഫറിന് ഓക്ട്രീയുടെ ഓഫര്‍ ആയി തുലനം ചെയ്യുമ്പോള്‍ കൂടുതല്‍ ഉറപ്പുണ്ടെന്ന് ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്ന കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് പിരമളിനു നല്‍കിയ മൊത്തം പോയിന്റ് 91 ആയപ്പോള്‍ ഓക്്ട്രീ നേടിയത് 85 പോയിന്റാണ്.

മിന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഓക്ട്രീ ഡിസംബര്‍ 27നു റിസര്‍വ് ബാങ്കിന് നല്‍കിയ എഴുത്തില്‍ പിരമളും ഡിഎച്ച്എഫ്എല്ലും തമ്മില്‍ ഉള്ള മെര്‍ജര്‍ പെട്ടന്ന് തന്നെ കുഴപ്പത്തിലാവാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സങ്കല്‍പ്പ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ കൊണ്ട് വ്യക്തമായ വസ്തുതകളെ മാറ്റാന്‍ കഴിയില്ലെന്നാണ് പിരമിലിന്റെ വക്താവ് ഈ കത്തിനോട് പ്രതികരിച്ചത്.

സാമ്പത്തിക കടക്കാര്‍ക്ക് ഡിഎച്ച്എഫ്എല്‍ കൊടുത്തു തീര്‍ക്കുവാനുള്ള തുക 87,082 കോടി രൂപയോളം വരും എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈ രണ്ടു കമ്പനികള്‍ കൂടാതെ ഡിഎച്ച്എഫ്എല്ലില്‍ താല്‍പ്പര്യമുണ്ടായിരുന്നു അദാനി ഗ്രൂപ്പിനായിരുന്നു. ഡിഎച്ച്എഫ്എല്‍നെ പാപ്പരാക്കുന്ന നടപടികള്‍ ആരംഭിച്ചത് 2019 നവംബറിലായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com