മോദി മികച്ച നേതാവെന്ന് സര്‍വേ, ബൈഡന്‍ ആറാം സ്ഥാനത്ത് !

ലോകത്തിലെ ഏറ്റവും മികച്ച ലീഡര്‍മാരുടെ പട്ടികയില്‍ ഒന്നാമനായി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്ത് സര്‍വേ. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവരെ പിന്തള്ളിയാണ് അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോണിംഗ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയുടെ'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ് ലിസ്റ്റി'ല്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. 70 ശതമാനം റേറ്റിങ്ങോടെയാണ് മോദി പട്ടികയില്‍ ഒന്നാമനായത്.

ലേകത്ത് ഏറ്റവുമധികം ജനസമ്മതിയുള്ള നേതാവാണ് മോദിയെന്ന് ഗ്ലോബല്‍ ലീഡേഴ്‌സ് ലിസ്റ്റ് പറയുന്നു. 13 ലോകനേതാക്കളിലാണ് മോദി ഒന്നാമനായത്. പട്ടികയില്‍ ആറാം സ്ഥാനമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എത്തിയത്.
44 ശതമാനമാണ് ബൈഡന് ലഭിച്ച റേറ്റിംഗ്. മെക്സിക്കന്‍ പ്രസിഡന്റ് ആണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. മെക്‌സിക്കയുടെ മികച്ച ഭരണാധികാരിയായി ജനസമ്മതി നേടിയ ലോപ്പസ് ഒബ്രഡര്‍ 66 ശതമാനം റേറ്റിംഗോടെയാണ് രണ്ടാമതെത്തിയത്. മൂന്നാംസ്ഥാനത്ത് ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ദ്രാഖ്രെയാണുള്ളത്.
ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോയാണ് പട്ടികയില്‍ ഏറ്റവും താഴെ. 35 ശതമാനമാണ് ഇദ്ദേഹത്തിന്റെ റേറ്റിംഗ്. സര്‍വേഫലത്തില്‍ മോദി ഒന്നാമനായി എത്തി ഇതിനോടകം തന്നെ ട്വിറ്ററില്‍ വിഷയം ചര്‍ച്ചയായിട്ടുണ്ട്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെയുള്ളവര്‍ മോദി ഒന്നാമതെത്തിയതിന്റെ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മോദി അനുകൂലികളും ബിജെപി നേതാക്കളും ഫാന്‍പേജുകളും സംഗതി ഏറ്റെടുത്തിട്ടുമുണ്ട്.

Related Articles

Next Story

Videos

Share it